പി ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്. സിപിഎം നേതാവ് എ.എന്‍ ഷംസീറി നെതിരെ ചാനല്‍ ചര്‍ച്ചകളില്‍ പരാമര്‍ശം നടത്തരു തെന്നും കത്തില്‍ വിലക്കിയിട്ടുണ്ട്.
കോഴിക്കോട് : ടി പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാ സത്തിലാണ് കത്തു കിട്ടിയത്. പി ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്. സിപിഎം നേതാ വ് എ.എന്‍ ഷംസീറിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ പരാമര്‍ശം നടത്തരുതെന്നും കത്തില്‍ വില ക്കി യിട്ടുണ്ട്. തുടര്‍ച്ചയായി നല്‍കിയ മുന്നറി യിപ്പ് അവഗണിച്ചതിനെ തുടര്‍ന്നാണ് ടിപിയെ കൊല പ്പെടുത്തിയതെന്നും കത്തിലുണ്ട്.
ടിപിയുടെ മകന്‍ അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്ന തരത്തിലാണ് കത്തിലെ വരികള്‍. അഭി നന്ദിന്റെ തല തെങ്ങിന്‍ പൂക്കുല പോലെ ചിത റും. ടിപിയെ 51 വെട്ടുവെട്ടിയാണ് കൊന്നത്. അതു പോലെ വേണുവിനെ 100 വെട്ടുവെട്ടും. ജയരാജേട്ടനും, ഷംസീറും പറഞ്ഞിട്ടാണ് ക്വട്ടേഷന്‍ ഏറ്റെ ടുത്തത്.
ടിപിയെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരേണ്ടെന്നും, അത് കോഴിക്കോട് ജില്ലയിലെ ശ്രീ ജേഷും സംഘവുമാണ് ചെയ്തതെന്നും കത്തില്‍ പറയുന്നു. ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറി നെതിരെ ഒന്നും പറയരുതെന്നും, ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ആര്‍എംപി നേതാക്കള്‍ പങ്കെ ടുക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ എന്‍ വേണു വടകര റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കി. കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയില്‍ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.