വൈകുന്നേരം 4.20ഓടെ ഹരിസിങ് ഹൈ സ്ട്രീറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കും സുരക്ഷാ സേ നയ്ക്കും നേര്‍ക്കാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെ ട്ടത്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരി ക്കേറ്റു. നഗരമദ്ധ്യത്തില്‍ തിര ക്കേറിയ ലാല്‍ ചൗക്കിന് സമീപത്തുള്ള അമീറ കാദല്‍ മാര്‍ക്കറ്റില്‍ ജ നക്കൂട്ട ത്തിന് നേര്‍ക്ക് ഭീകരന്‍ ഗ്രനേഡ് എറിയുകയായിരുന്നു.
വൈകുന്നേരം 4.20ഓടെ ഹരിസിങ് ഹൈ സ്ട്രീറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കും സുരക്ഷാ സേ നയ്ക്കും നേര്‍ക്കാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെട്ട ത്. ഇദ്ദേഹം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പൊലീസുകാരടക്കം 21 പേര്‍ക്ക് പരിക്കേറ്റതായി ജമ്മു-കശ്മീര്‍ പൊലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേയ്ക്ക് മാറ്റി.
അവധി ദിവസമായതിനാല്‍ മാര്‍ക്കറ്റില്‍ നല്ല തിരക്കായിരുന്നു. സ്വദേശി-വിദേശ ടൂറിസ്റ്റുകളടക്കം നിരവ ധി പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. മാര്‍ക്കറ്റില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷ സൈ നികരെ ലക്ഷ്യം വച്ചായിരുന്നു ഗ്രനേഡ് എറിഞ്ഞതെന്നാണ് സൂചന. സംഭവ സ്ഥലം സുക്ഷാ സേന വള ഞ്ഞിരിക്കുകയാണ്. ആക്രമണം നടത്തിയവരെ പിടികൂടുന്നതിനായി വ്യാപക തിരച്ചില്‍ പ്രദേശത്ത് നട ക്കുകയാണ്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചു. ആക്രമണ ത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.











