ജമ്മുകശ്മീരിലെ ശ്രീനഗറില്‍ പൊലീസ് ബസിന് നേരെയുണ്ടായ ഭീകാരക്രമത്തില്‍ മൂന്ന് പൊലീസുകാ ര്‍ ക്ക് വീരമൃത്യു. 14 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ശ്രീനഗര്‍:ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പൊലിസുകാ ര്‍ വീരമൃത്യു. 14 പൊലിസുകാര്‍ക്ക് പരിക്കേറ്റു.ജമ്മു കശ്മീര്‍ സാ യുധ പൊലീസ് സേന സഞ്ചരിച്ച വാഹന ത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.വൈകീട്ടായിരുന്നു ആക്രമണം. ശ്രീനഗറിലെ സെ വാനില്‍ പൊലീസ് ക്യാ മ്പിന് സമീപമായിരുന്നു സംഭവം.എഎസ്‌ഐയും,സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റ ബിളുമാണ് മരിച്ചത്.
പത്താന്‍ ചൗക്കില്‍ വെച്ച് പൊലീസ് വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബസ് ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.പരിക്കേറ്റവരെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ആ ക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു. സ്ഥലത്ത് തെരച്ചില്‍ ആരം ഭിച്ചു. രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമമണമാണ്.











