ഷാർജ സുപ്രീം കൗൺസിൽ അംഗവും ഉപഭരണാധികാരിയുമായ ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളവും ഷാർജയും തമ്മിൽ ഊഷ്മളമായ ബന്ധമാണ്. ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.











