ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സ മിതി സെക്രട്ടറി രാജിവെച്ചു. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ മര്‍ദിച്ചെന്നാണ് പരാതി.
പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവെച്ചു. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ മര്‍ദിച്ചെന്നാണ് പരാതി. കുട്ടികള്‍ക്ക് മര്‍ദനമേറ്റതിനെ കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജി.
വിജയകുമാറിനെതിരെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കി. മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന നവജാത ശിശുക്കള്‍ മുതല്‍ അഞ്ച് വയസ് വരെ യുള്ള കുട്ടികളെയാണ് ശിശു പരിചരണ കേന്ദ്രത്തില്‍ താമസിപ്പിക്കുന്നത്. ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ വിജയകുമാര്‍ പല തവണ മര്‍ ദിച്ചെന്നാണ് പരാതി. സ്‌കെയില്‍ വെച്ചാണ് വിജയകുമാര്‍ കുഞ്ഞുങ്ങളെ തല്ലാറുള്ളതെന്നും ഫോണില്‍ സംസാരിക്കുന്നതിനിടെ കുട്ടികള്‍ കരയുന്നതാണ് മര്‍ദനത്തിന് കാരണമെന്നും ആയയു ടെ പരാതിയില്‍ പറയുന്നു.
ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍
ചൈല്‍ഡ് പ്രൊട്ടക്ഷന്‍
ഓഫീസര്‍ക്ക് നിര്‍ദേശം
പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി സ്ട്ര ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.സംഭവത്തില്‍ അന്വേഷണം പു രോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
സിപിഎം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വിജയകുമാര്‍.പരാതി ഉയര്‍ന്നതിന് പിന്നാലെ വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നാണ് വിവരം. വിജയകുമാറിന്റെ പെരുമാ റ്റത്തെ കുറിച്ച് നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന സാഹചര്യം ചൂ ണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടറെ സമീപിച്ച തെന്നാണ് റിപ്പോര്‍ട്ട്.











