സിപിഎമ്മും എം ശിവശങ്കറും തമ്മില്‍ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നട ക്കുന്നുണ്ടെന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശിവശങ്കറിന്റെ അറസ്റ്റ് ആ ദ്യമായിട്ടല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു
കണ്ണൂര്‍: സിപിഎമ്മും എം ശിവശങ്കറും തമ്മില്‍ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നു ണ്ടെന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായിട്ടല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പുകളോട് പ്രതികരിക്കാനില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇവ നെതിരെ പരാതി കൊടുത്തിട്ട് എന്തു കാര്യം. ആര് പരാതി കൊടുക്കാന്‍ പോകുന്നു. ഇ തൊക്കെ കുറേക്കഴിയുമ്പോള്‍ സ്വയം നിയന്ത്രിച്ചോളും. അതിനൊന്നും മിനക്കെ ടേണ്ട യാതൊരു കാ ര്യവും പാര്‍ട്ടിക്കില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പോലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാല്‍ അയാള്‍ സ്വയം നിയന്ത്രിച്ചോ ളും.
ശുഹൈബ് വധക്കേസ് വിഷയത്തില്‍ പലരും പറയുന്നതിനോട് പ്രതികരിക്കാനില്ല. ശുഹൈബ് വധക്കേ സ് യുഡിഎഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ശുഹൈബ് വധകേസില്‍ സി ബി ഐ അന്വേഷ ണം ആവശ്യമില്ല. സി ബി ഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതല്‍ മനസിലാവുന്ന കാലമാണിത്. സി ബി ഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്ക് എന്നതിനോടു പാര്‍ട്ടിക്ക് യോജിപ്പില്ലെ ന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.