മുണ്ടക്കയത്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി എരുമേലി സ്വദേശി വിനു കീഴടങ്ങി. ക്ഷേത്രത്തിലെ ശാന്തി മഠത്തില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 21 കാരിയായ ദളിത് യുവതി യുടെ പരാതിയിലാണ് അറസ്റ്റ്
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി എരു മേലി സ്വദേശി വിനു കീഴടങ്ങി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ക്ഷേത്രത്തിലെ ശാന്തി മഠത്തില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 21 കാരിയായ ദളിത് യുവതി യുടെ പരാതി യിലാണ് അറസ്റ്റ്.
വിവാഹ വാഗ്ദാനം നല്‍കി മൂന്ന് വര്‍ഷമായി തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതി. പ്രതി ജോലി ചെയ്തിരുന്ന ക്ഷേത്രത്തോട് ചേര്‍ന്നുള്ള ശാന്തി മഠത്തില്‍ വച്ച് പീഡി പ്പിച്ചതായി പരാതിയില്‍ പറയുന്നു. അതിനിടയില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പി ച്ച തായും പരാതിയിലുണ്ട്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും കല്യാണത്തിന് തലേ ദിവസം ഒളിവില്‍ പോകുക യും ചെയ്തതോടെയാണ് യുവതി പരാതി നല്‍കിയത്. വിനു മറ്റൊരു വിവാഹ ബന്ധത്തിലേക്ക് കട ക്കുന്നതിനിടെയാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. നേരത്തെ യും യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം നടത്താമെന്ന് ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തി ല്‍ രേഖാമൂലം സമ്മതിച്ചതോടെ കേസ് ഒത്തുതീര്‍പ്പാക്കി. ഈ വാഗ്ദാനം ലംഘിക്കപ്പെട്ടതോടെയാണ് യുവതി വീണ്ടും പരാതി നല്‍കിയത്.
പെണ്‍കുട്ടി പരാതി നല്‍കിയിതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. പൊലീസ് അന്വേഷണം തു ടരുന്നതിനെടെയാണ് ഇന്ന് ഉച്ചയോടെ ഇയാള്‍ കീഴടങ്ങിയത്. ലൈംഗിക പീഡനത്തിന് പുറമേ, പ ട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തിരുന്നു. കാ ഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.











