പ്രണയവും വിരഹവും തൂലികത്തുമ്പില്‍ അക്ഷരപ്പൂവുകളായി വിരിയിച്ച മലയാ ളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരി യാത്രമൊഴി പോലും പറയാതെ പറന്നകന്നി ട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിരിക്കുന്നു. ഇന്നും മലയാളി യുടെ നെഞ്ചകങ്ങളില്‍ നിലാമഴ യുടെ കുളിരുപകര്‍ന്ന് അലകളുതിര്‍ക്കുകയാ ണ് കവിയും കഥാകൃത്തും കൂടിയായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ മരിക്കാ ത്ത ഓര്‍മകള്‍..
ജോണി വാക്കർ സിനിമയിലേക്ക് പാട്ടെഴുതാൻ ഗിരീഷ് പുത്തഞ്ചേരിയെ നിർദ്ദേശിച്ചത് തിരക്കഥാകൃ ത്തും സംവിധായകനുമായ രഞ്ജിത്താണ്. ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയ രഞ്ജിത്ത് സംവി ധായകനായ ജയരാജിനോട് പറഞ്ഞ് പാട്ടെഴുത്തിന് പുത്തഞ്ചേരിയെ നിയോഗിക്കാമെന്ന് സമ്മതിപ്പിച്ചു.
പക്ഷേ , നിര്‍മ്മാതാവ് മറ്റൊരാളുടെ പേരാണ് തീരുമാനിച്ചിരുന്നത്. പാട്ടുകൾ ഹിറ്റായില്ലെങ്കിൽ പടത്തെ ബാധിക്കും- നിർമ്മാതാവ് ചൂണ്ടിക്കാട്ടി. സംവിധായകന്റെ നിസ്സഹായവസ്ഥ മനസ്സിലാക്കിയ രഞ്ജിത്ത് സാക്ഷാൽ മമ്മൂട്ടിയെ സമീപിച്ച് ഗിരീഷിന്റെ കാര്യം അവതരിപ്പിച്ചു.
ധ്രുവം പോലുള്ള സിനിമകൾ ഹിറ്റായതിൽ അതിലെ പാട്ട് വഹിച്ച പങ്ക് മമ്മൂട്ടിയും രഞ്ജിത്തിനെ ഓർമ്മി പ്പിച്ചു. പക്ഷേ, രഞ്ജിത്ത് വാദിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ മമ്മൂട്ടി ആ റിസ്ക് എടുത്തു. എസ് പി വെങ്കി ടേഷിന്റെ ഈണം. അതിൽ തനിക്ക് വിശ്വാസമുണെന്നും മമ്മൂട്ടി പണം മുടക്കുന്നയാളെ ബോധ്യപ്പെടു ത്തി.
ആ വാക്കിൽ അയാൾ വീണു. അങ്ങിനെ ഗിരീഷ് പുത്തഞ്ചേരി എന്ന കവിക്ക് സുപ്പർ മെഗാസ്റ്റാറിന്റെ ചിത്രത്തിൽ പാട്ടെഴുതാനുള്ള അവസരവും ഒത്തു. പ ക്ഷേ, കഥയുടെ ട്വിസ്റ്റ് ഇനിയാണ് തുടങ്ങുന്നത് . ചിത്രത്തിലെ ആദ്യ പാട്ട് കം പോസ് ചെയ്ത് കഴി ഞ്ഞിരുന്നു.
ഈണത്തിനൊപ്പിച്ച് പാട്ടെഴുതാൻ രഞ്ജിത്ത് ഗിരീഷിനോട് പറഞ്ഞു. പക്ഷേ, എത്ര ശ്രമിച്ചിട്ടും ഒരു വരി പോലും ഗിരീഷിന് എഴുതാനായില്ല.
രണ്ടു മൂന്നു വട്ടം ജയരാജ് വിളിച്ചു ചോദിച്ചു.
“എന്തായി … പല്ലവി കഴിഞ്ഞോ ?? ”
വൈകീട്ടായതോടെ ഗിരീഷ് പുത്തഞ്ചേരി ആയുധം വെച്ച് കീഴടങ്ങി. രഞ്ജി ത്തിനെ വിളിച്ചു പറഞ്ഞു.
“എനിക്ക് ഈ പണി പറ്റുമെന്ന് തോന്നുന്നില്ല. ഒരു വരി പോലും മനസ്സില്‍ വരുന്നില്ല -ഗിരീഷിന്റെ അവസ്ഥ കണ്ട് രഞ്ജിത്തിനും വിഷമമായി. അദ്ദേഹം ഗിരീഷിനെ ആശ്വസിപ്പിച്ചു.
“സ്റ്റുഡിയോ വരെ വരാമോ. വരികള്‍ കിട്ടിയിട്ട് ട്രാക് പാടാനും മറ്റുമായി ആര്‍ട്ടിസ്റ്റുകള്‍ വെയിറ്റു ചെയ്യുക യാണ്. ” രഞ്ജിത്തിന്റെ ക്ഷണം നിരസിച്ച് ഗിരീഷ് പുത്തഞ്ചേരി റൂമില്‍ തന്നെ ഇരുന്നു.
എന്നാല്‍, രഞ്ജിത്തിന് വിടാന്‍ ഭാവമില്ലായിരുന്നു. സ്റ്റുഡിയോയിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരു ന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ഗിരീഷ് സ്റ്റുഡിയോയില്‍ എത്തി. എസ് പി വെങ്കിടേഷ് നല്‍കിയ ട്യൂ ണ്‍
“താനനാ താനാന താനന താനാന താനന താന താനന “. പലവട്ടം പ്ലേ ചെയ്തു. ഗിരീഷ് ക്ഷമയോടെ അത് കേട്ടു. താന്‍ ഒന്ന് ആ ഉദ്യാനത്തിലൊക്കെ നടന്നിട്ട് വരു.. സ്‌നേഹശാസനയോടെ രഞ്ജിത്ത് ഗിരീഷിനോട് പറഞ്ഞു. ഈ ഈണം മനസ്സിലുണ്ടാവണം.
ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പല്ലവി കിട്ടിയെന്ന് പറഞ്ഞ് ഗിരീഷ് സ്റ്റുഡിയോയിലെത്തി.
ഉടനെ കടലാസ് കൊണ്ടുവന്നു. പോക്കറ്റിലുള്ള ബോള്‍ പെന്‍ എടുത്ത് ഗിരീഷ് എഴുതി..
“ശാന്തമീ രാത്രിയില്‍
വാദ്യഘോഷാദികള്‍
കൊണ്ടു വാ..ഓഹോ കൊണ്ടു വാ .
കൊമ്പെട്
കുറുംകുഴല്‍കൊട്
തപ്പെട്
തകില്‍പുറം കൊട്
നഗരതീരങ്ങളില്‍ ലഹരിയില്‍
കുതിരവെ”
വരികള്‍ വായിച്ച് ഗീരീഷിനെ രഞ്ജിത്ത് കെട്ടിപ്പിടിച്ചു. ജയരാജിനെ കേള്‍പ്പിച്ചു. അനുപല്ലവിയും ചരണ വും പിന്നാലെ ഒഴുകിയെത്തി.
പിന്നീടുള്ളത് ചരിത്രം
പാട്ടെഴുത്ത് തനിക്കാവില്ലെന്ന് പറഞ്ഞ് ഗീരീഷ് അന്ന് മടങ്ങിയിരുന്നുവെങ്കില്‍ രഞ്ജിത്ത് എന്ന സുഹൃത്ത് അദ്ദേഹത്തിനെ തുടരെ തുടരെ എഴുതാൻ നിര്‍ബന്ധിച്ചില്ലlയിരുന്നെങ്കിൽ പുത്ത ഞ്ചേരിയിലെ ഏതാനും സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം അറിയപ്പെട്ട് ആ പ്രതിഭാസം അണ ഞ്ഞുപോയേനെ.. നന്ദി രഞ്ജിത്.
രണ്ട് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിന്നിടയില്‍ 344 ചിത്രങ്ങളിലെ 1600 ലേറെ ഗാനങ്ങള്‍ ഗിരീഷിന്റെ തൂലികയിലൂടെ ജന്‍മം കൊണ്ടു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ് കാരങ്ങള്‍ ഏഴു തവണയാണ് ഗിരീഷ് പുത്തഞ്ചേരി നേടിയത്.