ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ള ലേറ്റ് ചികിത്സയിലി രുന്ന ഒരു യുവാവ് കൂടി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷാ ണ് മരിച്ചത്
ശബരിമല: ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപ കടത്തില്‍ പൊള്ളലേറ്റ് ചികി ത്സയിലിരുന്ന ഒരു യുവാവ് കൂടി മരിച്ചു. ചെങ്ങ ന്നൂര്‍ സ്വദേശി രജീ ഷാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികി ത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യുണിറ്റിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു രജീഷ്. ശബ രിമലയിലെ വെടിക്കെട്ടു കരാറുകാര ന്റെ തൊഴിലാളിയായി പ്രവര്‍ത്തിച്ചു വ രികയായിരുന്നു. സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതി നിടെയായിരുന്നു പൊട്ടിതെറി ഉണ്ടായത്. ജനുവരി രണ്ടിന് വൈകുന്നേരം ആയിരുന്നു സംഭവം.
രജീഷിനൊപ്പം പൊള്ളലേറ്റിരുന്ന ആലപ്പുഴ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ. ആ ര്‍ ജയകുമാര്‍ ജനുവരി 6ന് മരണപ്പെട്ടിരുന്നു. സംഭവ സമയത്ത് ജീവനക്കാര്‍ മാത്രമാണ് സ്ഥലത്തു ണ്ടാ യിരുന്നത്. മൂവരെയും ആദ്യം സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍ കിയ ശേഷം ഇവരെ പമ്പ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. തുടര്‍ന്ന് 40 ശതമാനത്തിലേറെ പൊള്ള ലേറ്റ തൊഴിലാളികളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടയില്‍ ശബരിമല മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയല്ലെന്നും തീ പിടുത്തമാണെനാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ശബരിമലയിലെ വെടിവഴിപാട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കല ക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.