വ്ളോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷണ സംഘം ആര്‍ഡിഒക്ക് കത്ത് നല്‍കി.
കോഴിക്കോട് : വ്ളോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ ട്ടം ചെയ്യാന്‍ തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷണ സംഘം ആര്‍ഡിഒക്ക് കത്ത് നല്‍കി. റിഫയുടെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു. ആത്മഹത്യ പ്രേ രണാ കുറ്റത്തിനാണ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തത്.
മാര്‍ച്ച് ഒന്നിന് ദുബായ് ജാഹിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബാ യില്‍ പോസ്റ്റുമോര്‍ട്ടം ന ടത്തിയിരുന്നില്ല. യൂട്യൂബിലെ ലൈക്കി ന്റെയും, സബ്ക്രിബ്ഷ ന്റെയും പേരില്‍ മെ ഹ്‌നാസ് റിഫയെ മാനസികമായും ശാരീരി കമായും പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേ ഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരു ന്നു. ഇതിന്റെ ഭാഗമായാണ് പോസ്റ്റ് മോര്‍ട്ടത്തിന് അന്വേഷണ സംഘം അനുമതി ചോദിച്ചത്. പത്ത് വര്‍ ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്. താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫിനാണ് അന്വേഷണ ചുമതല.
ഇന്‍സ്റ്റഗ്രാം വഴി പരിജയപ്പെട്ട ഇരുവരും മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതരായത്.ജോലി ആവശ്യാര്‍ ത്ഥം ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീ ക്ഷിത മരണം. മരണത്തില്‍ ദുരൂ ഹതയുള്ളതിനാലാണ് മെഹ്നാസിനെതിരെ റിഫയുടെ പിതാവും മാതാവും പരാതി നല്‍കിയത്. തുടര്‍ന്ന് എ.സ്.പി യുടെ നിര്‍ദേശപ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമികാന്വേഷണം നടത്തി. റിഫക്കും മെഹ്നാസി നും രണ്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്.