വ്യോമസേനയുടെ പടിഞ്ഞാറന്‍ മേഖല മിഗ് 21 ബൈസന്‍ വിമാനമാണ് പരിശീലന പറക്കലിനിടെ പഞ്ചാബില്‍ തകര്‍ന്നു വീണത്
ന്യൂഡല്‍ഹി : വ്യോമസേനയുടെ പടിഞ്ഞാറന്‍ മേഖല മിഗ് 21 ബൈസന്‍ വിമാനം പരിശീലന പറ ക്കലിനിടെ പഞ്ചാബില്‍ തകര്‍ന്നു വീണു. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരി അപകടത്തില്‍ മരിച്ചു. സംഭവത്തില്‍ വ്യാമസേന അന്വേഷണത്തിന് ഉത്ത ര വിട്ടിട്ടുണ്ട്. പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരന എന്ന സ്ഥലത്താണ് വിമാനം തകര്‍ന്ന് വീണത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന മൂ ന്നാ മത്തെ മിഗ് 21 വിമാന അപകടമാണിത്. മാര്‍ച്ചില്‍ യുദ്ധ പരിശീലന ദൗത്യത്തിനായി വിമാനം പറന്നു യരുന്നതിനിടെ അപകടം ഉണ്ടായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്ത മരിച്ചു. ഈ സംഭവ ത്തി ലും എയര്‍ഫോഴ്‌സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് മുന്‍പ് ജനുവരിയില്‍ രാജ സ്ഥാ നിലെ സുറത്ത്ഗഡില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.