വ്യാപാര സ്ഥാപനങ്ങള്‍ നികുതി ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കണം

oman shop

വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സാമഗ്രികളുടെ ലിസ്റ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അഥറോറ്റി.

മസ്‌കത്ത് മൂല്യ വര്‍ദ്ധിത നികുതി ഒഴിവാക്കിയിട്ടുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലിസ്റ്റ് കടകളില്‍ പ്രസിദ്ധീകരിക്കണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി അറിയിച്ചു.

എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയതായി സിപിഎ പറഞ്ഞു.

നിത്യ ജീവിതത്തില്‍ ആവശ്യമുള്ള ഭക്ഷണങ്ങളെയാണ് നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഇവയ്ക്ക് നികുതി ഇല്ലെന്നുള്ളത് ഷോപ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്.

ഗോതമ്പ്, അരി, ബാര്‍ലി, ചോളം ഇവയില്‍ നിന്നുമുള്ള ധാന്യപൊടികള്‍ പാല്‍, പാല്‍പ്പൊടി, ചീസ്, തൈര്, ബ്രഡ്, കുടിവെള്ളം, പഞ്ചസാര, ഉപ്പ് , പഴ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം, മുട്ട, ചിക്കന്‍, കോഫി, ചായ തുടങ്ങിയവയെല്ലാം മൂല്യ വര്‍ദ്ധിത നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണ്.

ചില മരുന്നുകളും കുട്ടികള്‍ക്കാവശ്യമുള്ള വസ്തുക്കളും ഇതേപോലെ വാറ്റ് ഒഴിവാക്കിയവയാണ്. ആരോഗ്യ മേഖലയിലെ സേവനങ്ങള്‍, വിദ്യാഭ്യാസം, വീട്ടുവാടക, പൊതുഗതാഗതം എന്നിവയും വാറ്റ് രഹിത പട്ടികയിലുണ്ട്.

ജീവന്‍ രക്ഷയ്ക്ക് അടിയന്തരാവശ്യമുള്ളവ, സൈനികവാശ്യങ്ങള്‍ക്കുള്ളവ, രാജ്യാന്തര സംഘടനകളുടേയും നയതന്ത്ര കാര്യാലയങ്ങളുടേയും ആവശ്യങ്ങള്‍ക്കുള്ളവയും വാറ്റ് ഒഴിവാക്കിയവയിലുണ്ട്.

ഒമാനില്‍ ആദ്യമായി എത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ വാറ്റ് രഹിത പര്‍ച്ചേസുകള്‍ നടത്താം. സമ്മാനങ്ങള്‍ ലഭിക്കുന്നതും അംഗപരിമിതരുടെ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ക്കും വാറ്റില്ല.

വാറ്റ് രഹിത സാമഗ്രികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത് ശരിയായി നടപ്പിലാക്കാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ അധികൃതര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES