രാജ്യത്ത് മൂന്നാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി. രാജ്യത്തെ 407 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10ന് മുകളിലാണ്
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഫെ ബ്രുവരി 28 വരെ നീട്ടി. രാജ്യത്തെ 407 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10ന് മുകളിലാ ണ്. രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 627 പേരാണ് വൈറസ് ബാധമൂലം മരി ച്ചത്. കഴിഞ്ഞ 24 മണി ക്കൂറിനി ടെ 3,47,443 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
407 ജില്ലകളില്‍ ടിപിആര്‍ 10ന് മുകളിലാണ് എന്നത് അതീവ ഗൗരവകരമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ പ്രാ ദേശിക നിയന്ത്രണം ശക്തമാക്കി, വ്യാപനം തടയാന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗൗരവതരമാണെന്നും അ തിനാലാണ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടുന്നതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ടിപിആര്‍ കൂടിയ ഇടങ്ങളില്‍ പ്രാദേശികമായ നിയന്ത്രണം ഏര്‍പ്പെടുത്തി രോഗ വ്യാപനം തടയാനുള്ള ന ടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര നിര്‍ദേശം. രാജ്യത്ത് 22 ലക്ഷത്തിലധികം സജീവ കേസുകള്‍ നിലനി ല്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതും, കൂടുതല്‍ പേര്‍ രോ ഗമു ക്തരാകുന്നു എന്നതും ആശ്വാകരമാണ്. എന്നാല്‍ ടിപിആര്‍ നിരക്ക് കുറയാത്തത് ആശങ്കാജനകമാ ണെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്നും വേണ്ട മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്ത്രര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.
തെക്കന്‍ സംസ്ഥാനങ്ങളുമായി കേന്ദ്രമന്ത്രിയുടെ യോഗം
തെക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കോവിഡ് സ്ഥിതി വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ചര്‍ച്ച നടത്തും. സംസ്ഥാനങ്ങളിലെ വാക്സിനേ ഷന്‍ നിരക്ക്, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവയും കേന്ദ്രമന്ത്രി വിലയിരുത്തും.
ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തെലങ്കാന, ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാ ന്‍ നിക്കോ ബാര്‍ ദ്വീപ് എന്നിവിടങ്ങളിലെ സ്ഥിതിഗതികളാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേന്ദ്രമന്ത്രി വില യിരുത്തുക.