മസ്‌കത്ത് : വ്യാജ ഓണ്‍ലൈന്‍ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). ഔദ്യോഗിക ലോഗോയും മറ്റും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങള്‍ നല്‍കിയാണ് ആളുകളെ കബളിപ്പിക്കുന്നത്. ഏതെങ്കിലും ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഓണ്‍ലൈന്‍ പരസ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും ജാഗ്രത പാലിക്കാനും പൊലീസ് ആവശ്യപ്പെട്ടു.
ആളുകളുടെ സാമ്പത്തിക വിവരങ്ങള്‍ കൈവശപ്പെടുത്തിയാണ് തട്ടിപ്പ് സംഘങ്ങള്‍ പണം അപഹരിക്കുകയും മറ്റും ചെയ്യുന്നത്. ഓണ്‍ലൈന്‍ <a ഭീഷണികളെ പ്രതിരോധിക്കുന്നതിനും ഇവയില്‍ നിന്നും പരിരക്ഷ നേടുന്നതിനും ഡിജിറ്റല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രധാന്യവും റോയല്‍ ഒമാന്‍ പൊലീസ് ഊന്നിപ്പറഞ്ഞു. പരസ്യങ്ങളുടെ ഉറവിടം എല്ലായ്‌പ്പോഴും പരിശോധിക്കുകയും വ്യാജ ലോഗോകളെ സൂക്ഷിക്കുകയും വേണം. സംശയാസ്പദമായ ലിങ്കുകള്‍ ഒഴിവാക്കുക, സാമ്പത്തിക വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക എന്നീ നിര്‍ദേശങ്ങളും പൊലീസ് മുന്നോട്ടുവെക്കുന്നു.
