സര്‍ക്കാരില്‍ നിന്നും ആനൂകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയത് എന്നാണ് വിവരം. ദലിത് വിഭാഗത്തില്‍ മോച്ചി ജാതിയാണെന്ന് വ്യാജ സര്‍ട്ടിഫിക്കേറ്റ് ആണ് ഇവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനായി ഉണ്ടാക്കി യത്
മുംബൈ: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മഹാരാഷ്ട്ര എംപി നവ്‌നീത് കൗര്‍ റാണയ്ക്ക് പിഴ ചുമത്തി. ബോംബെ ഹൈക്കോടതി യാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര എംപിയായ ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയത്. സിനിമ താരം കൂടിയായ നവ്‌നീത് കൗര്‍ അമരാവ തിയില്‍ നിന്നാണ് പാര്‍ലമെന്റിലേക്ക് വിജയിച്ചത്.
സര്‍ക്കാരില്‍ നിന്നും ആനൂകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയത് എന്നാണ് വിവരം. ദലിത് വിഭാഗത്തില്‍ മോച്ചി ജാതിയാണെന്ന് വ്യാജ സര്‍ട്ടിഫിക്കേറ്റ് ആണ് ഇവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനായി ഉണ്ടാക്കി യത്.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിഷയത്തില്‍ അവരുടെ എംപി സ്ഥാനം തന്നെ നഷ്ടമാ കാന്‍ ഇടയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഹൈക്കോടതി അക്കാര്യത്തില്‍ പരാമ ര്‍ശമൊന്നും നടത്തിയിട്ടില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള എട്ട് വനിതാ എംപിമാരില്‍ ഒരാളാണ് നവ്‌നീ ത് കൗര്‍ റാണ. ഏഴ് ഭാഷകള്‍ സംസാരിക്കുന്ന നവ്‌നീത് കൗര്‍ ആദ്യമായാണ് എംപിയായത്.
ശിവസേനാ നേതാവ് ആനന്ദ് റാവുവിനെ പരാജയപ്പെടുത്തിയാണ് നവ്‌നീത് പാര്‍ലമെന്റി ലെത്തി യത്. മഹാരാഷ്ടാ സര്‍ക്കാരിനെതിരെ പാര്‍ലമെന്റി ല്‍ സംസാരിച്ചാല്‍ തന്നെ ജയിലില്‍ അടയ്ക്കുമെ ന്ന് ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്ന് അവര്‍ അടുത്തിടെ ആരോപി ച്ചിരുന്നു. തനിക്കു നേരെ ആസിഡ് ആക്രമണം നടത്തുമെന്ന ഭീഷണിയുണ്ടെന്നും ശിവസേനയുടെ ലെറ്റര്‍ഹെഡ്ഡില്‍ ഭീഷണിക്കത്തുകള്‍ ലഭിച്ചെന്നും അവര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതിയും നല്‍കി യിരുന്നു.