വ്യാജ വാർത്തകളുടെ വ്യാപനം ജനാധിപത്യത്തെ അപകടപെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജ വാർത്തകൾ ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ സർക്കാരിനോ മാത്രം ദോഷമോ ഗുണമോ ചെയ്യുന്ന കാര്യമല്ല, സാമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണ്.
വ്യാജ വാർത്തകൾ തടയണം എന്ന കാര്യത്തിൽ ആർക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാനിടയില്ല. വ്യാജവാർത്തകൾക്കെതിരെ നടപടി എടുക്കാൻ പ്രത്യേക സംവിധാനം പോലീസിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത് ചിലരിൽ തെറ്റിധാരണയുണ്ടാക്കിയിട്ടുണ്ട്
ഈ ഘട്ടത്തിൽ കോവിഡുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. മാധ്യമ നൈതികയും ധാർമിക നിലപാടും ഉയർത്തിപ്പിടിക്കുന്ന എല്ലാ മാധ്യമങ്ങളും വ്യാജ വാർത്തകൾക്കെതിരായ നടപടികളിൽ പൂർണമായി സഹകരിക്കും.
തെറ്റായ വാർത്തകളും അടിസ്ഥാനരഹിതമായ നിഗമനങ്ങളും നുണപ്രചരണവും ഇന്നത്തെ കാലത്ത് നാട്ടിൽ കുറെ ആപത്തുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
