കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്ന തന്റെ സുഹൃത്ത് കൂടി യായ മാതമംഗലം സ്വദേശിയെ മറികടക്കാനാണ് വ്യാജരേഖ ചമച്ചതെന്നാണ് പൊലീസി ന് വിദ്യ മൊഴി നല്‍കിയിരിക്കുന്നത്
തിരുവനന്തപുരം : അധ്യാപക ജോലിക്കായി വ്യാജ രേഖ ചമച്ചത് മറ്റൊരു ഉദ്യോഗാര്‍ഥിയെ മറികടക്കാ നെ ന്ന് കെ വിദ്യയുടെ മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്ന തന്റെ സുഹൃത്ത് കൂടിയായ മാതമംഗലം സ്വദേശിയെ മറികടക്കാനാണ് വ്യാജരേഖ ചമച്ചതെന്നാണ് പൊലീസിന് വിദ്യ മൊ ഴി നല്‍കിയിരിക്കുന്നത്. മാതമംഗലം സ്വദേശി കെ രസിതയും വിദ്യയും സുഹൃത്തുക്കളാണ്. കാലടി സം സ്‌കൃത സര്‍വകലാശാലയില്‍ കെ വിദ്യയുടെ സീനിയറായിരുന്നു രസിത.
2021യില്‍ കരിന്തളം കോളജില്‍ ഇരുവരും അഭിമുഖത്തിനെത്തിയത് ഒരുമിച്ചാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് മനസിലാക്കി വ്യാജരേഖ ഉണ്ടാക്കുക യായിരുന്നു. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ നീലേശ്വരം പൊലീസില്‍ മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സ ഹായമില്ലെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നല്‍കി.