സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പര്‍ കമ്പനി ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടി ന്മേലാണ് നട പടി. തുക തിരിച്ചടയ്ക്കാതെ, കണ്‍സള്‍ട്ടന്‍സി ഫീസായി പി ഡബ്ല്യു സിക്ക് നല്‍കാനുള്ള ഒരു കോടിരൂപ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സ്‌പെയ്‌സ് പാര്‍ക്കിലെ ജോലിയില്‍ ല ഭിച്ച ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സ്വപ്നയുടെ ശമ്പളം തിരികെ നല്‍ക ണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പര്‍ കമ്പനിക്ക് സര്‍ക്കാര്‍ കത്ത് നല്‍കി. ധനപരിശോധനാ വിഭാഗ ത്തിന്റെ റിപ്പോര്‍ട്ടി ന്മേലാണ് നടപടി.
വ്യാജരേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണ മെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. എം.ശിവശങ്കര്‍, കെഎസ്ടി ഐഎ ല്‍ മുന്‍ എം ഡി ജയശങ്കര്‍ പ്രസാദ്, പ്രൈസ് വാട്ടര്‍ കൂപ്പര്‍ കമ്പനി എന്നിവരില്‍ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരി ശോധന വിഭാഗത്തിന്റെ ശുപാര്‍ശ.
ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാര്‍ക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. കണ്‍സള്‍ട്ടന്‍സി കമ്പനി യായ പ്രൈസ് വാട്ടര്‍ കൂപ്പറാണ് സ്വപ്നയെ നിയമിച്ചത്. തുക തിരിച്ചടയ്ക്കാതെ, കണ്‍സള്‍ട്ടന്‍സി ഫീസായി പി ഡബ്ല്യു സിക്ക് നല്‍കാനുള്ള ഒരു കോടിരൂപ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.











