ബിസിനസുകാരനെ കെണിയില്‍പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യു വതി അറസ്റ്റില്‍. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷിജിമോളെ (34) പൊലീസ് അറസ്റ്റ് ചെയ്തു. വരാപ്പുഴ പെണ്‍വാണിഭ കേ സിലും പ്രതിയാണ് ഷിജി
കൊച്ചി : യുവ വ്യവസായിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപ തട്ടിയെടു ത്ത കേസില്‍ യുവതി അറസ്റ്റില്‍. കാക്കനാട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് പാലച്ചുവട് എം ഐ ആര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന കുരുംതോട്ടത്തില്‍ ഷിജിമോള്‍ (34) ആണ് പിടിയിലായത്. വരാപ്പുഴ പെണ്‍വാണിഭ കേ സിലും പ്രതിയാണ് ഷിജി.
സുഹൃത്തു വഴിയാണ് മലപ്പുറം സ്വദേശിയായ വ്യവസായി ഷിജിയെ പരിചയപ്പെട്ടത്. കഴിഞ്ഞ സെപ്റ്റം ബറില്‍ ഷിജിയുടെ ഫ്ലാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്തു മയക്കി ക്കിടത്തി നഗ്ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയില്‍പെടുത്തുകയായിരുന്നു. രണ്ടു ദിവസ ത്തിനുശേഷം ഇയാളെ ഫോണില്‍ വിളിച്ച് തന്റെ കൈയില്‍ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സാ മൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടി. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നപ്പോഴാണ് ബിസിനസുകാരന്‍ പൊലീസിനെ സമീപിച്ചത്.
6 വര്‍ഷം മുന്‍പു സുഹൃത്തിനൊപ്പം എറണാകുളത്തു എത്തിയപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയില്‍ ബിസിനസുകാരന്‍ ഷിജിയുടെ ഫ്ലാറ്റില്‍ പോയത്. പിന്നീടു ഷിജി ഇടയ്ക്കിടെ ബിസിനസുകാരനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണു കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്ലാറ്റിലെത്തിയത്. ഇവിടെ നിന്നു മട ങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് ഷിജി ബിസിനസുകാരനെ വിളിച്ചു തന്റെ കൈവശം നഗ്നദൃശ്യങ്ങളടങ്ങിയ വിഡിയോ ഉണ്ടെന്ന് അറിയിച്ചത്.
ആദ്യം 20 ലക്ഷത്തോളം രൂപ പണമായി കൈക്കലാക്കിയ ശേഷം പിന്നീട് താന്‍ ഗര്‍ഭിണിയാണെന്നും ഇ നി ഫ്‌ളാറ്റില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് താമസി ക്കാന്‍ വീട് വാങ്ങുന്നതിന് പണം നല്‍ കണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കാത്തപക്ഷം വീട്ടിലേക്ക് വരുമെന്ന് പറഞ്ഞതോടെ ഗത്യന്തരമി ല്ലാതെ പരാതിക്കാരന്‍ ആത്മഹത്യയ്ക്കുവരെ ശ്രമിച്ചു.
തൃക്കാക്കര സി ഐ ആര്‍ ഷാബുവിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വരാപ്പുഴ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിട്ടുള്ള ഷിജിമോള്‍ക്ക് ഇത്തരത്തിലുള്ള മറ്റു കേസുകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.