തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്നും കേരളത്തിന്റെ മനസ് മതേതര പക്ഷത്താണെന്നും വര്‍ഗീയതയെ അംഗീകരിക്കാന്‍ കേരളത്തിന് കഴിയില്ലെന്നും കോലീബി സഖ്യത്തെ കേരളം അറബിക്കടലില്‍ താഴ്ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കണ്ണൂര്‍: നാലര ലക്ഷം പേരെ കള്ളവോട്ടര്‍മാരായി ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് പ്രതിപക്ഷ നേതാവിന്റെ ചെയ്തികളെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ വ്യജവോട്ടര്‍മാരുടെ നാടായി ചിത്രീകരിക്കുന്നുത് നാടിന് ഭൂഷണമല്ലെന്നും വികസനം ചര്‍ച്ചചെയ്യുന്നതില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ തന്നെ കള്ളവോട്ട് ഉണ്ടായില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ബംഗ്ലാദേശില്‍ നിന്നുള്ള 20 ലക്ഷം കള്ളവോട്ടുണ്ടെന്ന് വലതു പക്ഷ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി. ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നിവ വിളിച്ചു പറഞ്ഞയാള്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി എന്താണെ ന്നും പരാജയ ഭീതി ഉണ്ടാകുമ്പോള്‍ ഇത്തരം കാര്യങ്ങളുമായി പുറപ്പെടാമോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ലോക ത്തിന് മുന്നില്‍ അപമാനിക്കുന്ന നിലപാട് ആയി ഇതെന്നും കൊവിഡ് രോഗ വിശക ലനത്തിന് ഡാറ്റാ ശേഖരിച്ചപ്പോള്‍ വിമര്‍ശിച്ചത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ ശ്രമമെങ്കില്‍ സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മനസ് മതേതര പക്ഷത്താണ്. വര്‍ഗീയതയെ അംഗീകരിക്കാന്‍ കേരളത്തിന് കഴിയില്ലെന്നും കോലീബി സഖ്യത്തെ കേരളം അറബിക്കടലില്‍ താഴ്ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.