പുയപ്പള്ളിയില്‍ അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി തിലകന്‍(44)അണ് മരിച്ചത്.മരുതമണ്‍പള്ളി ജങ്ഷനിലാണ് കൊല പാതകം നടന്നത്
കൊല്ലം : പുയപ്പള്ളിയില്‍ അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി തിലകന്‍(44)അണ് മരിച്ചത്.മരുതമണ്‍പള്ളി ജങ്ഷനിലാണ് കൊല പാതകം നടന്നത്. കൊലപാതകത്തി ന് പിന്നാലെ അയല്‍വാസി സേതുരാജ് ഒളിവില്‍ പോയി.ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിത മാക്കി.
ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട തിലകനും സേതുവും തമ്മില്‍ വൈരാഗ്യ മുണ്ടായിരുന്നു. ബന്ധുക്കളായ ഇവര്‍ ഏറെ നാളുകളായി ശത്രുക്കളാണ്. ഇവര്‍ തമ്മില്‍ വെട്ടുകേസുണ്ടാ യിരുന്നു.
ഈ കേസില്‍ ജാമ്യത്തില്‍ നില്‍ക്കവെയാണ് കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിനൊടുവില്‍ തിലകനെ സേതുരാജ് വെട്ടിക്കൊലപ്പെടുത്തുന്നത്.തിലകന്റെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പോലീസ് മറ്റ് നടപടികളി ലേക്ക് കടക്കും.












