വിവിധ കലാപരിപാടികള്‍ അരങ്ങേറിയ വേദിയില്‍ സമ്മാനദാനവും നടന്നു
കുവൈത്ത് സിറ്റി : വോയ്‌സ് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടന്നു. വിശ്വകര്‍മ്മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജുക്കേഷന്‍ (വോയ്‌സ് )ചെയര്‍മാന്‍ പിജി ബിനു ഉദ്ഘാടനം നിര്‍വഹിച്ചു.
വോയ്‌സ് കുവൈത്ത് പ്രസിഡന്റ് കെ വി ഷാജി അദ്ധ്യക്ഷത വഹിച്ചു.
അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷത്തില്‍ നൃത്തനൃത്യങ്ങള്‍, കെ വി രാധാകൃഷ്ന്‍ അവതരിപ്പിച്ച എവേക്കനിംഗ് ഓഫ് മൈന്‍ഡ്, എസ് ബാന്‍ഡിന്റെയും വോയ്‌സ് കുവൈത്ത് അംഗങ്ങളുടെയും ഗാനമേള എന്നിവ അരങ്ങേറി.
പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് ചേക്കേറുന്ന വോയ്‌സ് ഉപദേശക സമിതി അംഗം എംപി ബാബുരാജിന് യാത്രയയപ്പ് നല്‍കി.
ബാബുരാജിന് ചെയര്‍മാന്‍ പിജി ബിനു സ്‌നേഹോപഹാരം നല്‍കി.
മനോജ് മാവേലിക്കര, പിഎം നായര്‍, എംഎ നിസാം ,വോയ്‌സ് കുവൈത്ത് രക്ഷാധികാരി ഷനില്‍ വെങ്ങളത്ത്, വനിതാ വേദി പ്രസിഡന്റ് സരിതാ രാജന്‍, വോയ്‌സ് കുവൈത്ത് ഫഹാഹില്‍ യൂണിറ്റ് കണ്‍വീനര്‍ ദിലീപ് തുളസി, അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ ടി കെ റജി, ഫിനാന്‍സ് കണ്‍വീനര്‍ കെ എ ജിനേഷ്, എന്നിവര്‍ സംസാരിച്ചു.













