പോളിങില്‍ ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ല. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞി ല്ലെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. വോട്ടിങ് യന്ത്രം വേഗത കുറഞ്ഞതിനാല്‍ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും അവര്‍ക്ക് സമയം നീട്ടി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഗുണ്ടകള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ചാണ്ടി ഉമ്മന്‍ പറ ഞ്ഞു. പോളിങില്‍ ഉദ്യോഗസ്ഥര്‍ സഹകരി ച്ചില്ല. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. വോട്ടിങ് യന്ത്രം വേ ഗത കുറഞ്ഞതിനാല്‍ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും അവര്‍ക്ക് സമയം നീട്ടി നല്‍ക ണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മൂന്നു മണിക്കൂര്‍ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാള്‍ക്ക് വോട്ടുചെയ്യാന്‍ 5 മി നിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.വോട്ടിങ് യന്ത്രം സ്ലോ ആണെന്നാണ് അ ധികൃതര്‍ നല്‍കുന്ന മറുപടി. എന്താണു കാരണമെന്നു ചോദിച്ചാല്‍ അതിന് ഉത്തരമില്ല. 31 ബൂത്തുകളില്‍ പ്രശ്‌നമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. രാവിലെ മുതല്‍ റിട്ടേണിങ് ഓഫീസറോട് പറഞ്ഞിരുന്നു. എന്നാ ല്‍ നടപടിയുണ്ടായില്ല. വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടേയും അവകാശമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.











