പുറത്ത് നിന്ന് വന്ന ആളുകള്‍ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണെന്ന് മമത ആരോപിച്ചു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മമത ഗവര്‍ണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ പരക്കെ അക്രമ സംഭ വങ്ങള്‍. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിക്കുകയും ഒരു ബിജെപി പ്രവത്ത കനെ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു. അക്രമ സംഭവങ്ങള്‍ക്കിടയിലും മികച്ച പോ ളിങാ ണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.
ഇതിനിടെ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ സിആര്‍പിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ച് തൃണ മൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും വ്യാപകമായി. സിആര്‍പിഎഫ് നടപടിക്കെ തിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമിലെ പോളിങ് ബൂത്തിന് മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചു. പുറത്ത് നിന്ന് വന്ന ആളുകള്‍ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണെന്ന് മമത ആരോപിച്ചു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മമത ഗവര്‍ണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
ബൂത്ത് പിടിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ എംപി ഡെറക് ഒബ്രിയാന്‍ ബിജെപി പ്രവര്‍ത്തക ര്‍ക്കെ തിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 150ഓളം വോട്ടിങ് മെഷീനുകള്‍ തകരാ റിലായ തായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിന് തെര ഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉത്സാഹത്തിന്റെ പകുതിയെങ്കിലും ഇവിഎമ്മിന്റെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരു ന്നെ ന്നും മഹുവ പറഞ്ഞു.