വോട്ടറന്‍മാരുടെ അനുമതി ഇല്ലാതെ ചെത്തിത്തല വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായി ഹോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റിന് കൈമാറിയെന്ന ഗുരുതരമായ ആക്ഷേപമാണ് എംഎ ബേബി ഉന്നയിച്ചത്
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഗുരുതര ആരേപണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വോട്ടറന്‍മാരുടെ അനുമതി ഇല്ലാതെ ചെന്നി ത്തല വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായി ഹോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റിന് കൈമാറി യെന്ന ഗുരുതരമായ ആക്ഷേപമാണ് എംഎ ബേബി ഉന്നയിച്ചത്.
ഓപ്പറേഷന്‍ ട്വിന്‍സ് .കോം എന്ന വൈബ്സൈറ്റ് വഴിയാണ് 434000 ഇരട്ടവോട്ടര്‍മാരുടെ വിവര ങ്ങള്‍ ചെന്നിത്തല പുറത്ത് വിട്ടത്. വെബ്‌സൈറ്റ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് ഗോ ഡാഡി എന്ന സര്‍വ്വീസ് പ്രൊവൈഡറുടെ സെര്‍വ്വറിലാണ് . ഈ വൈബ് സൈറ്റിന്റെ ഐപി അഡ്രസും, ലൊ ക്കേഷനും സിംഗപ്പൂരിലാണ്.
ഇലക്ഷന്‍ കമ്മീഷന്റെ അനുമതി ഇല്ലാതെ കമ്മീഷന്റെ വൈബ്‌സൈറ്റിലെ ഡാറ്റ കൈമാറാനമോ, ഇതില്‍ നിന്ന് വിവങ്ങള്‍ എടുക്കുന്നതിനോ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യ മാണ്. എന്നാല്‍ ഈ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ചെന്നിത്തല വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറിയതെന്ന് എംഎ ബേബി ആരോപിച്ചു.











