കൊച്ചി: ഉദ്ഘാടനത്തിന് മുന്‍പ് തന്നെ വൈറ്റില മേല്‍പാലം തുറന്നുകൊടുത്തതിനെതിരെ ഡിവൈഎഫ്‌ഐ. മരട് രജിസ്‌ട്രേഷന് മുന്നില്‍ വി ഫോര്‍ കേരള പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. മേല്‍പ്പാലം തുറന്നുനല്‍കിയത് തങ്ങളല്ലെന്ന് വി ഫോര്‍ കേരള ഭാരവാഹികള്‍ പറഞ്ഞു.
പാലം തുറന്നുകൊടുത്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല്‍പ്പത് പോലീസുകാര്‍ ഫ്‌ളാറ്റ് വളഞ്ഞാണ് ഇവരെ പിടിച്ചത്. ഇതിന് പുറമെ പാലത്തിലേക്ക് അതിക്രമിച്ച് കയറിയ 10 വാഹന ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ജനുവരി 9 നാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനയടക്കമുള്ളവ മുമ്പ് കഴിഞ്ഞിരുന്നു.











