പെണ്‍കുട്ടി മരിച്ചിട്ട് 22 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാനോ കൂടെയുണ്ടായിരുന്ന പിതാവ് സനു മോഹനെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിക്കുന്നത്
കൊച്ചി : മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ 13 കാരി വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധനത്തെ തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ പൊലിസ് നിരീക്ഷണത്തിലുള്ള സനു മോഹന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാ ക്കി.കുട്ടിയുടെ മരത്തിന് ഇടയാക്കിയതിന്റെ കാരണം കണ്ടെത്തുകയാണ് പൊലിസിന്റെ പ്രധാന ലക്ഷ്യം.
പെണ്‍കുട്ടി മരിച്ചിട്ട് 22 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാനോ കൂടെയുണ്ടായിരുന്ന പിതാവ് സനു മോഹനെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിക്കുന്നത്. തമിഴ് നാട്ടില്‍ താമിസിച്ചിരുന്ന ഈ സുഹൃത്തിനെ യാണ് സനു ഏറ്റവും കൂടുതല്‍ വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സനുവിന്റെ തിരോധന വു മായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് വ്യക്തമായ വിവരങ്ങളുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. തമിഴ്‌നാട്ടില്‍ താമിസിച്ചിരുന്ന ഈ സുഹൃത്തിനെയാണ് സനു ഏറ്റവും കൂടുതല്‍ വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സനുവിന്റെ തിരോധനവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് വ്യക്തമായ വിവരങ്ങളുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.
സനുമോഹനും കുടുംബവും താമസിച്ചിരുന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ച് പൊലീസ് പരിശോധനയും ശക്തമാക്കി. വൈഗയുടെ മരണത്തിന് മൂന്നു ദിവസം മുന്‍പ് സനു മോഹന്‍ പണം നല്‍കാനുള്ള ചിലര്‍ കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയിരുന്നുവെന്ന് സഹോദരന്‍ പൊലിസിന് മൊഴി നല്‍കി യിരുന്നു. ഇക്കാര്യം സനു മോഹന്റെ ഭാര്യയാണ് തന്നോടു പറഞ്ഞതെന്നും പണം ചോദിച്ചെ ത്തിയ വര്‍ ഫ്‌ളാറ്റിന്റെ മുറ്റത്ത് പോയാണ് സംസാരിച്ചതെന്നും സഹോദരന്‍ പറഞ്ഞിരുന്നു.എന്നാല്‍ പണം ചോദിച്ചെത്തിയവരില്‍ നിന്ന് സനുമോഹനന് ഭീഷണിപ്പെടുത്തിയിരുന്നോ എന്ന കാര്യം വ്യക്തമല്ല. വൈഗയുടെ മരണത്തില്‍ സനുവിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.