സംഭവത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അതെക്കുറിച്ച് അന്വേഷി ക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരന്‍ ഷിനു മോഹന്‍ രംഗത്തെത്തിയത്.
കൊച്ചി : മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ 13 കാരി വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ സഹോദരന്‍. സംഭവത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അതെക്കുറിച്ച് അന്വേഷി ക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരന്‍ ഷിനു മോഹന്‍ രംഗത്തെത്തിയത്.
വൈഗയുടെ മരണത്തിന് മൂന്നു ദിവസം മുന്‍പ് സനു മോഹന്‍ പണം നല്‍കാനുള്ള ചിലര്‍ കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. ഇക്കാര്യം സനു മോഹന്റെ ഭാര്യയാണ് തന്നോടു പറഞ്ഞത്. ഇവര്‍ ഫ്‌ളാറ്റിന്റെ മുറ്റത്ത് പോയാണ് സംസാരിച്ചത്. അതുകൊണ്ടുതന്നെ ഭീഷണിപ്പെടുത്തിയിരുന്നോ എന്ന കാര്യം വ്യക്തമല്ല. വൈഗയുടെ മരണത്തില്‍ സനുവിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.
അതേസമയം, സനു മോഹന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പൊലീസ് നിരീക്ഷണത്തിലാണ്. കാണായാതിനു ശേഷം കൈവശമുള്ള ഫോണുകള്‍ ഉപയോഗിക്കുകയോ മറ്റൊരു സിം ഇട്ട് പ്രവര്‍ത്തിപ്പിക്കുകയോ ചെയ്തിട്ടില്ല. മറ്റാരുടെ യെങ്കിലും ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്.
കൈയക്ഷരം കേന്ദ്രീകരിച്ച് പരിശോധന
സനു തമിഴ്നാട്ടിലാണെന്ന സംശയം ബലപ്പെട്ടിരുന്നെങ്കിലും ഇയാള്‍ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. നിലവില്‍ രണ്ട് സംഘങ്ങള്‍ തമിഴ്നാട്ടില്‍ അന്വേഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഇടത്തരം ഹോട്ടലുകളിലാണ് ഇവര്‍ പ്രധാനമായും അന്വേഷണം നടത്തുന്നത്. ഹോട്ടല്‍ രജിസ്റ്ററുകളില്‍ സനു മോഹന്റെ കൈയക്ഷരവുമായി സാമ്യമുള്ള എഴുത്തുണ്ടോയെന്ന പരിശോധനയാണ് മുഖ്യം.
ഇതിനിടെ കേരളത്തില്‍ മലപ്പുറം ജില്ലയിലേക്ക് ഇയാള്‍ കടന്നുവെന്ന സംശയത്തില്‍ ഇവിടെയും പെരുമ്പാവൂരിലും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.
ഫ്‌ളാറ്റിലുള്ളവരില്‍ നിന്ന് വീണ്ടും വിവരം തേടി
വൈഗയുടെ മരണം സംബന്ധിച്ച് കങ്ങരപ്പടിയില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലുള്ളവരില്‍ നിന്ന് വീണ്ടും കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെ വിവരങ്ങള്‍ തേടി. ശനിയാഴ്ച ഡി.സി.പി. നേരിട്ടെത്തി പലരില്‍ നിന്നും വിവരശേഖരണം നടത്തിയിരുന്നു. ഇതില്‍ ചിലരെയാണ് വീണ്ടും ഇവര്‍ ഔദ്യോഗികമായി വിളിപ്പിച്ച് വിവരം തേടുന്നത്. വൈഗയുമായുള്ള സനു മോഹന്റെ അടുപ്പമാണ് പ്രധാനമായും ചോദിച്ചറിയുന്നത്.
സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചതോടെയാണ് മൂന്നു ദിവസമായി ഡി.സി.പി. നേരിട്ടെത്തി തെളിവെടുപ്പും പരിശോധനയുമെല്ലാം നടത്തുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുട്ടാര്‍പ്പുഴയുടെ പരിസരത്തും ഐശ്വര്യ ഡോങ്റെ പരിശോധന നടത്തിയിരുന്നു.












