സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു വ്യവസായിയെ തട്ടിക്കൊണ്ടു പോയ സിപിഎം നേതാവ് ഉള്‍പ്പെട്ട വിവാദ കേസുമായി സനു മോഹന്റെ തിരോധാനത്തിനും സാമ്യമുണ്ടെന്ന് പൊലിസ്
കൊച്ചി : മുട്ടാര്‍ പുഴയില്‍ മരിച്ച പതിമൂന്നുകാരി വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹന്റെ തിരോ ധാനവുമായി ബന്ധപ്പെട്ടു അന്വേഷണം സിപിഎം നേതാവിലേക്ക്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു വ്യവസായിയെ തട്ടിക്കൊണ്ടു പോയ സിപിഎം നേതാവ് ഉള്‍പ്പെട്ട വിവാദ കേസുമായി സനു മോഹന്റെ തിരോധാനത്തിനും സാമ്യമു ണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇരു സംഭവങ്ങള്‍ക്കും സമാനതകളുണ്ടെന്നാണു വിലയിരുത്തല്‍. സിപിഎം നേതാവ് ഉള്‍പ്പെട്ട കേസിലെ പ്രതികള്‍ക്കൊന്നും സനു മോഹന്റെ കേസുമായി ബന്ധമില്ലെങ്കിലും സനുവിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെങ്കില്‍ തിരക്കഥ പ്ലാന്‍ ചെയ്തവരെ തിരയാന്‍ പഴയ കേസ് രേഖകള്‍ സഹായിക്കുമെന്നാണു പൊലീസ് കരുതുന്നത്.
നിക്ഷേപമോ സനുവിനു കണ്ടേക്കാമെന്നും പണം കിട്ടാനുള്ളവര്‍ ഇതു ലക്ഷ്യമാക്കി സനുവിനെ തടങ്കലില്‍ ആക്കിയേക്കാമെന്നും ആദ്യം മുതലേ സനുവിന്റെ ചില സുഹൃത്തുക്കള്‍ പൊലീസിനു സൂചന നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ ബാങ്ക് അക്കൗണ്ട് സനു തുറന്നിട്ടുണ്ടോ എന്നറിയാന്‍ പുതുതലമുറ ബാങ്കുകളില്‍ ഉള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയത്. കേരളത്തില്‍ എവിടെയെങ്കിലും സനുവി ന്റെ പേരില്‍ ഭൂ സ്വത്തുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കൊച്ചിയിലേയോ പുണെയിലേയോ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു വന്‍തുക കിട്ടാനുള്ള ആരെങ്കിലും സനുവിനെ പിടികൂടി തങ്ങളുടെ അടുത്തെത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കാമെന്ന ബന്ധുക്കളില്‍ ചിലരുടെ നിഗമനം തള്ളിക്കളയേണ്ടെന്നാണ് അന്വേഷണ ഉദ്യോഗ സ്ഥരുടെ വിലയിരുത്തല്‍. 5 വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ സനു താമസിക്കുന്ന വിവരം മാതാപിതാക്കളോ സഹോദരനോ അറിഞ്ഞിരു ന്നില്ലെന്നതു ഗൗരവത്തിലെടുത്താണ് പൊലീസിന്റെ നീക്കം.
സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ടു കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കൊച്ചിയിലുള്ള ചിലരുമായി സനുവിനു സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന ബന്ധുക്കളുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തല്‍ പരിഗണിച്ചാണു പൊലീസിന്റെ നടപടി. ഗുണ്ടാനിയമപ്രകാരം നേരത്തെ തടവില്‍ കിടന്നവര്‍ ഉള്‍പ്പെടെ ഏതാനും പേരെയും അവരുടെ സംഘാംഗങ്ങളായിരുന്ന ചിലരെയുമാണു പൊലീസ് നിരീക്ഷിക്കുന്നത്.