മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂകാംബികയില്‍ നിന്ന് സനുമോഹന്‍ ഗോവയിലേക്ക് കടന്നോയെന്നും സംശയമുണ്ട്
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്ന്കാരി വൈഗയുടെ പിതാവ് സനു മോഹനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മൂകാംബികയില്‍ നിന്ന് കടന്ന സനു മോഹനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂകാംബികയില്‍ നിന്ന് സനുമോഹന്‍ ഗോവയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞ സനുമോഹന് മൂകാംബികയില്‍ സുഹൃത്തുക്കളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.
സനു മോഹനായി കര്‍ണാടകയിലും ഗോവയിലും ആന്ധ്രാപ്രദേശിലും ഉള്‍പ്പെടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സനു മോഹന്റെ യാത്ര പൊതുഗതാഗതം മാത്രം ഉപയോഗിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കാര്‍ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് സനു മോഹന്റെ യാത്രയെന്നാണ് പൊ ലീ സ് കരുതുന്നത്. സനു മോഹന്‍ സ്വന്തം ഫോണോ എടിഎം സൗകര്യങ്ങളോ ഉപയോഗി ക്കുന്നില്ലെ ന്നും പൊലീസ് പറയുന്നു.
വൈഗയുടെ ദൂരൂഹ മരണത്തില്‍ പ്രതിയെന്ന് കരുതുന്ന പിതാവ് സനുമോഹന്‍ ആറ് ദിവസമാണ് മൂകാംബികയിലുണ്ടായിരുന്നത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പല തവണ സനുമോഹന്‍ പുറ ത്തുപോയിട്ടുണ്ട്. ഇത് എവിടെയൊക്കെയായിരുന്നുവെന്നാണ് പൊലീസ് പ്രധാനമായും പരിശോ ധിക്കുന്നത്.
പൊലീസ് വലയിലാകുമെന്ന് തിരിച്ചറിഞ്ഞ സനുമോഹന്‍ ഗോവയിലേക്ക് കടന്നതായും സൂചന യുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ സനുമോഹനെ ത്താന്‍ സാധ്യതയുള്ളതിനാല്‍ ഡിജിപി ലോക്നാഥ് ബെഹ്റ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരോട് സഹായം തേടികൊണ്ട് ഇമെയില്‍ അയച്ചു. പൂനെയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ കൂടി പ്രതിയായ സനുമോഹനെ കണ്ടെത്താന്‍ രാജ്യവ്യാപക അന്വേഷണമാണ് നടക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.