ഇത്തിഹാദ്, എമിറേറ്റ്‌സ് എന്നീ വിമാന കമ്പനികളാണ് ബസ് സര്‍വ്വീസ് സജ്ജമാക്കിയിരിക്കുന്നത്
ദുബായ് : വേനല്‍ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് സുഗമമായി വിമാനത്താവളങ്ങളില്‍ എത്താന്‍ സൗജന്യ ഷട്ടില്‍ സര്‍വ്വീസ് ആരംഭിച്ചു.
ദുബായില്‍ നിന്നും അബുദാബിയിലേക്കും അബുദാബിയില്‍ നിന്നും ദുബായിലേക്കുമാണ് സൗജന്യ സര്‍വ്വീസ്. അല്‍ ഐനിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വ്വീസ് ഉണ്ട്.
ഇത്തിഹാദ് എയര്‍വേസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ദുബായില്‍ നിന്ന് അബുദാബി വിമാനത്താവളത്തിലേക്കും എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അബുദാബിയില്‍ നിന്നും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുമാണ് സൗജന്യ ബസ് സര്‍വ്വീസുള്ളത്.
ഇത്തിഹാദിന്റെ സൗജന്യ ബസ് സര്‍വ്വീസ് ആരംഭിക്കുന്നത് ദുബായ് ഷെയ്ഖ് സായിദ് റോഡിലെ അല്‍ വാസല്‍ സെന്ററിനു മുന്നില്‍ നിന്നുമായിരിക്കും.
വിമാന ടിക്കറ്റ് പരിശോധനയ്ക്കായി നല്‍കണം. പുലര്‍ച്ചെ നാലു മണിമുതല്‍ രാത്രി 11.30 വരെ സര്‍വ്വീസ് ഉണ്ടായിരിക്കും.
അബുദാബി വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്കും സമാനമായ രീതിയില്‍ ഇത്തിഹാദിന്റെ സര്‍വ്വീസ് ഉണ്ടായിരിക്കും.
എമിറേറ്റ്‌സിന്റെ ബസ് അബുദാബി കോര്‍ണിഷ് റോഡിലെ എമിറേറ്റ്‌സ് ഓഫീസിനു മുന്നില്‍ നിന്നാണ് പുറപ്പെടുക. പുലര്‍ച്ചെ മൂന്നു മണിമുതല്‍ രാത്രി പത്തു മണിവരെയാകും ബസ് സര്‍വ്വീസ് ഉണ്ടാകുക.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ലേക്കാണ് സര്‍വ്വീസ് ഉണ്ടായിരിക്കുക. ദുബായ് ടെര്‍മിനല്‍ മൂന്നില്‍ നിന്നും അബുദാബിയിലേക്കും സമാനമായ രീതിയില്‍ ബസ് സര്‍വ്വീസ് എമിറേറ്റ്‌സ് നടത്തും.
അബുദാബിയിലും ദുബായിലും ഇരു വിമാനക്കമ്പനികള്‍ക്കും സിറ്റി ചെക് ഇന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ലഗേജ് സ്വീകരിക്കാനും ബോര്‍ഡിംഗ് പാസ് നല്‍കാനും ഈ ഓഫീസുകളില്‍ സൗകര്യമുണ്ടായിരിക്കും.