ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി അവസാന സംഘവും ഇന്ത്യയില്‍ നിന്നും മദീനയില്‍ എത്തി
ജിദ്ദ : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള എല്ലാ തീര്‍ത്ഥാടകരും എത്തിക്കഴിഞ്ഞതായി സംഘടാകര്‍ അറിയിച്ചു. അവസാന സംഘവുമായി മുംബൈയില്‍ നിന്നുള്ള വിമാനമാണ് കഴിഞ്ഞ ദിവസം എത്തിയത്.
113 പേരുള്ള യാത്രാ സംഘവും ഹജ്ജ് കര്‍മങ്ങള്‍ക്കായി എത്തിയതോടെ ഇന്ത്യയില്‍ നിന്നും ഈവര്‍ഷം ബുക്കു ചെയ്ത എല്ലാവരും എത്തിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന അറഫ സംഗമത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പത്തുലക്ഷത്തോളം വരുന്ന തീര്‍ത്ഥാടകര്‍ അറഫയില്‍ ഒത്തുചേരുകയാണ്.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ അസീസിയയിലാണ് തമ്പടിച്ചിട്ടുള്ളത്.
ഇന്ത്യന്‍ ഹജ്ജ്മിഷന്റെ സന്നദ്ധ സേവകര്‍ എല്ലാ വിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ഹജ്ജ് മിഷന്‍ അറിയിച്ചു. 370 സേവകരും 387 മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരും ഇവിടെയുണ്ട്.
കടുത്ത വേനല്‍ച്ചൂടിനെ അവഗണിച്ച് തീര്‍ത്ഥാടനത്തിനായി ഹാജിമാര്‍ മക്കയില്‍ എത്തിയിട്ടുള്ളത്.
ഇക്കുറി 46 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.












