അബുദാബിയില്‍ സൗജന്യ പാര്‍ക്കിംഗും ടോളും ഇനി മുതല്‍ ഞായറാഴ്ചകളില്‍
അബുദാബി :യുഎഇയില്‍ പൊതു അവധി വെള്ളിയാഴ്ചകളില്‍ നിന്ന് ഇനി മുതല്‍ ഞായറാഴ്ചകളിലേക്ക് മാറുന്നു. ഇന്നു മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്.
ഈ വര്‍ഷമാദ്യം മുതലാണ് വാരാന്ത്യ അവധി ദിനങ്ങള്‍ യുഎഇയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നിന്ന് ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറിയത്. എന്നാല്‍, വെള്ളിയാഴ്ചകളില്‍ ഉണ്ടായിരുന്ന പാര്‍ക്കിംഗ് സൗജന്യം മാറിയിരുന്നില്ല,
ഇന്നു മുതല്‍ വെള്ളിയാഴ്ചകളില്‍ ഫീസ് ഈടാക്കും. പകരം ഞായറാഴ്ച സൗജന്യമായിരിക്കും.
അബുദാബിയിലെ ടോള്‍ സംവിധാനമായ ഡാര്‍ബും വെള്ളിയാഴ്ച സൗജന്യമായിരുന്നു ഇതും ഞായറാഴ്ചകളിലേക്ക് മാറിയിട്ടുണ്ട്.
ഷാര്‍ജയിലും ദുബായിയിലും നേരത്തെ തന്നെ വാരാന്ത്യ അവധി ദിനങ്ങളിലെ സൗജന്യ പാര്‍ക്കിംഗ് ഞായറാഴ്ചകളിലേക്ക് മാറിയിിരുന്നു.