വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുക യും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മനീഷ് കുറുപ്പ് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, സം വിധായകന്‍ മഹേഷ് വെട്ടിയാര്‍, നിര്‍മ്മാതാവ് എല്‍ദോ പുഴുക്ക ലി ല്‍ ഏലിയാസ് എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്
പി ആര്‍ സുമേരന്‍

കൊച്ചി: വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ചെ യ്യുകയും റിലീസിങ് തടയുകയും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തി ന്റെ സംവിധായകന്‍ മനീഷ് കുറുപ്പ് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ മഹേഷ് വെട്ടിയാര്‍, നിര്‍മ്മാതാവ് എല്‍ദോ പുഴുക്കലി ല്‍ ഏലിയാസ് എന്നിവര്‍ക്ക് വ ക്കീല്‍ നോട്ടീസ്. സെന്‍സര്‍ ലഭിച്ച തന്റെ സിനിമയുടെ ടൈറ്റില്‍ ഉപയോഗിച്ചതു മൂലം വില്‍പനയും റിലീസി ങും നടക്കാതെയാവുകയും സാമ്പത്തിക നഷ്ട്ടം സംഭവിക്കുകയും ചെ യ്തതുകൊണ്ട് ടൈറ്റില്‍ മൂന്ന് ദിവസത്തിനകം മാറ്റണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അഡ്വ. കെ എന്‍ പ്രശാന്ത് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
2018ലാണ് മനീഷ് കുറുപ്പ് വെള്ളരിക്കാപ്പട്ടണം ആരംഭിച്ചത്. വെള്ളരി ക്കാപ്പട്ടണം എന്ന പേരില്‍ ഫിലിം ആന്റ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് സൗത്ത് ഇന്ത്യ, ചെന്നൈ എന്ന സംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിനിമയുടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിരിക്കേ മഞ്ജു വാര്യരെയും സൗബി ന്‍ ഷാഹിറിനെയും കേന്ദ്ര കഥാപാത്ര ങ്ങളാക്കി വെള്ളരിക്കാപ്പട്ടണം എന്ന പേരില്‍ മറ്റൊരു സിനിമയുടെ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് മനീഷ് കുറുപ്പിന്റെ വെള്ളരിക്കാപ്പട്ടണത്തിനെതിരെ മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രത്തി ന്റെ സംവിധായകനും നിര്‍മ്മാതാവും മനീഷ് കുറുപ്പിനെ ഭീഷണിപ്പെടുത്തുകയും തന്റെ സിനിമയുടെ പ്രദര്‍ശനത്തിനെതിരെ തിരിയുകയായിരുന്നു. സെന്‍സര്‍ തടയാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകന്‍ മനീഷ് കുറുപ്പ് നിയമനടപ ടിക്കൊരുങ്ങിയത്.
മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കു റുപ്പാണ് ‘വെള്ളിക്കാപ്പട്ടണം’ സംവിധാനം ചെയ്യുന്നത്. ചിത്രത്തി ന്റേതായി പുറത്തുവിട്ട ഗാനങ്ങള്‍ യുട്യൂ ബില്‍ കോടിക്കണക്കിനുപേര്‍ കണ്ടിരുന്നു. ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ പ്രശസ്ത ഗാന രചയിതാവ് കെ ജയകു മാര്‍ ഐഎഎസും മൂന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചി രിക്കുന്നത്.
വെള്ളരിക്കാപട്ടണം’ ഇനി ‘വെള്ളരിപട്ടണം’
വെളളരിക്കാപട്ടണം എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. ഇതേ പേരില്‍ മറ്റൊരു ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടാണ് പേരുമാറ്റം. വെള്ളരിപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടന്‍ റിലീസ് ചെയ്യും.
ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് വെള്ളരിപട്ടണം എന്ന് മാറ്റി. വെളളരിക്കാപട്ടണം എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. ഇതേ പേരില്‍ മറ്റൊരു ചിത്രം സെ ന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടാണ് പേരുമാറ്റം. വെള്ളരിപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടന്‍ റിലീസ് ചെയ്യും.
കേരളത്തില്‍ സിനിമാ നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനും ടൈ റ്റില്‍ രജിസ്‌ട്രേഷനുമുള്ള അധികാരം ഫിലിംചേംബറിനാണ്. ഇതനുസ രിച്ച് 2019 നവംബര്‍ 5ന് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ഫി ലിംചേംബറില്‍ വെള്ളരിക്കാപട്ടണം എന്ന പേര് രജിസ്റ്റര്‍ ചെയ്തു. ചേംബറിന്റെ നിര്‍ദേശ പ്രകാരം, ഇ തേപേരില്‍ 1985ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മാതാ വും സംവിധായകനുമായ തോമസ് ബെര്‍ളിയുടെ അനുമതിപത്രം ഉള്‍ പ്പെടെയാണ് ഫുള്‍ഓണ്‍ സ്റ്റുഡിയോസ് രജിസ്‌ട്രേഷന് അപേ ക്ഷിച്ചത്. ഈ രേഖകളെല്ലാം ഇപ്പോഴും ഫിലിം ചേംബറില്‍ തന്നെയുണ്ട്. എന്നാണ് ഫുള്‍ ഓണ്‍ സ്റ്റു ഡിയോസ് പേര് രജിസ്റ്റര്‍ ചെയ്തത് എന്നതിനും അപേ ക്ഷയ്‌ക്കൊപ്പം തോമസ് ബെര്‍ളിയുടെ കത്ത് ഉണ്ടായിരുന്നോ എന്ന തി നുമെല്ലാം ഫിലിം ചേംബര്‍ രേഖകള്‍ സാക്ഷ്യം പറയും. ഫുള്‍ ഓണ്‍സ്റ്റു ഡിയോസ് പേരിനായി അപേക്ഷിക്കുമ്പോള്‍ ഫിലിം ചേംബറിലോ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബ റിലോ വെള്ളരിക്കാപട്ടണം എന്ന പേര് മറ്റാരും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പേര് ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന് അനുവദിച്ച് കിട്ടി.