യുക്രൈനില്‍ നിന്നുള്ള അവസാന ഇന്ത്യന്‍ സംഘത്തെ നാട്ടി ലെത്തിക്കാനുള്ള ശ്രമം താല്‍കാലികമായി നിര്‍ത്തിവെച്ചു. വെ ടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ എംബസി തീരുമാനമറിയിച്ചത്. സുമി യില്‍ നിന്നും രക്ഷപ്പെടുത്തുന്നവരെ കയറ്റുന്ന ബസ് പോകേണ്ട വഴികളില്‍ പലയിടത്തും സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാ ണ് എംബസി തീരുമാനം മാറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്
കീവ്: യുക്രൈനില്‍നിന്നുള്ള അവസാന ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം താല്‍കാലി കമായി നിര്‍ത്തിവെച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരു ന്നെങ്കിലും പരാജയമാണെന്ന് ചൂണ്ടിക്കാട്ടി യാണ് ഇന്ത്യന്‍ എംബസി തീരുമാനമറിയിച്ചത്. ഇന്ത്യക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. സുമിയില്‍ നിന്നും രക്ഷപ്പെടുത്തുന്നവരെ കയറ്റുന്ന ബസ് പോ കേണ്ട വഴികളില്‍ പലയിടത്തും സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് എംബസി തീരുമാനം മാറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥികളുമായി ബസ് തിരിക്കുന്ന പാതയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷാദൗത്യം ത ല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചത്. സുമിയില്‍നിന്ന് ബസില്‍ വിദ്യാര്‍ത്ഥികളുമായി തിരിക്കാനിരിക്കെയാ യി രുന്നു സ്ഫോടനം. ഇതോടെ യാത്ര സുരക്ഷിതമല്ലെന്ന് മനസിലാക്കി വിദ്യാര്‍ത്ഥികളെ ബസില്‍ നിന്ന് തിരി ച്ചിറക്കി. സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കീവ്, സുമി ഉള്‍പ്പെടെയുള്ള യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ താല്‍കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാ പിച്ചിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലായിരുന്നു കരാര്‍ പ്രാബല്യത്തില്‍ വന്നത്. സാധാരണക്കാര്‍ ക്ക് സംഘര്‍ഷ മേഖലകളില്‍ നിന്നും പുറത്തുകടക്കുന്നതിന് വേണ്ടിയായിരുന്നു നീക്കമെങ്കിലും കരാര്‍ പ്ര കാരം സുരക്ഷിതമായ അന്തരീക്ഷം നിലവില്‍ വരാതിരുന്നതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നിര്‍ത്താന്‍ എംബസി തീരുമാനിച്ചത്.