കൊൽക്കത്ത:
രണ്ട് മൂന്ന് ദിവസത്തിനകംവീൽചെയറിൽ പ്രചാരണത്തിനിറങ്ങുമെന്ന് അപകടത്തിൽ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച വൈകിട്ട് ക്ഷേത്രദർശനം നടത്തുമ്പോഴാണ് അപകടമുണ്ടായത്. എതിരാളികൾ കരുതിക്കൂട്ടി തള്ളിയിട്ടതാണെന്നും വൻ ഗൂഢാലോചനയുണ്ടെന്നും മമത ആരോപിച്ചു.
ഇതിന്റെ പേരിൽ നന്ദിഗ്രമിൽ തൃണമൂൽ–- ബിജെപി രവർത്തകർ പലയിടത്തും ഏറ്റുമുട്ടി. മമതയുടെ ആരോപണം സഹാനുഭൂതിക്ക് വേണ്ടിയുള്ള നാടകമാണെന്ന് ബിജെപി ആരോപിച്ചു. മമത ആരോപിക്കുന്നതുപോലെ അവർക്കെതിരെ അക്രമം നടന്നിട്ടുണ്ടെങ്കിൽ അതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് സിപിഐ എം പിബിയംഗം മുഹമ്മദ് സലിം ആവശ്യപ്പെട്ടു.
മമത സീറ്റ് നിഷേധിച്ച സംസ്ഥാന സഹമന്ത്രി ബച്ചു ഹാസ്ദ, തെഹട്ട എംഎൽഎ ഗൗരി ശങ്കർ ദത്ത എന്നിവർകൂടി വെള്ളിയാഴ്‌ച ബിജെപി പാളയത്തിലെത്തി.
ഡിജിപിയെ നീക്കി
സംസ്ഥാന ഡിജിപി വീരേന്ദ്രനെ തെരഞ്ഞെടുപ്പ് കമീഷൻ നീക്കം ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചുമതലയും നൽകരുതെന്നും നിർദേശിച്ചു. പകരം പി നിരഞ്ജനയനെ നിയമിച്ചിട്ടുണ്ട്