കഴിഞ്ഞ രാത്രിയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖമെന്‍ലോകില്‍ നടന്ന ആക്രമണ ങ്ങളില്‍ 11 പേര്‍ കൊല്ല പ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍ പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്
ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞ രാത്രിയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ല യിലെ ഖമെന്‍ലോകില്‍ നടന്ന ആക്രമണങ്ങളില്‍ 11പേര്‍ കൊല്ല പ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരി ച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രിയില്‍ ഖമെന്‍ലോകില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട കലാപകാരികള്‍ നിരവധി ബോംബുക ള്‍ എറിയുകയായിരുന്നു. സംവരണത്തെച്ചൊല്ലി മെയ്തി-കുക്കി സമു ദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍, കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടി പ്പുറപ്പെട്ടത്. രാത്രിയോടെ അക്രമികള്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമായെത്തി ഗ്രാമത്തില്‍ അക്ര മം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ ത്തുടര്‍ന്ന് മണിപ്പൂരില്‍ കര്‍ഫ്യൂ പുനഃസ്ഥാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടു ത്തിയിട്ടു ണ്ട്.
ആക്രമണത്തില്‍ ഗ്രാമവാസികള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. പരിക്കേല്‍ക്കാത്ത ഗ്രാമവാസികള്‍ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.പരുക്കേറ്റ നിരവധി പേര്‍ ഐ.സി.യുവില്‍ കഴിയുകയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേ ഹങ്ങള്‍ ഇംഫാല്‍ ജെ.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരി ക്കുകയാണ്.