തെരുവുനായ ശല്യം കേരളത്തിലുടനീളം വാര്‍ത്തയാകുന്നതിനിടെ, ഇടുക്കി കട്ടപ്പന ഉപ്പുതറയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഉപ്പുതറയില്‍ കണ്ണംപടി ആദിവാസി മേഖലയില്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം
തൊടുപുഴ: തെരുവുനായ ശല്യം കേരളത്തിലുടനീളം വാര്‍ത്തയാകുന്നതിനിടെ, ഇടുക്കി കട്ടപ്പന ഉപ്പുതറയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഉപ്പുതറയില്‍ കണ്ണംപടി ആദിവാസി മേഖലയില്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പരുക്കേറ്റവരെ കട്ടപ്പന താലൂ ക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കാട്ടാക്കടയിലും മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ നിന്നവരെയാണ് നായ കടിച്ചത്. വെയിറ്റിങ് ഷെഡില്‍ ബസ് കാത്തുനിന്ന കുട്ടിയെയാണ് ആദ്യം നായ കടിച്ചത്. തൊട്ടുപിന്നാലെ ബസ് ഇറങ്ങി നടന്നുപോയ കുട്ടിയെയും കുട്ടിയെ രക്ഷിക്കാ നെത്തിയ മറ്റൊരാളെയും നായ ആക്രമിക്കുകയായിരുന്നു.
മൂന്നു പേരെയും പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കടയിലെ വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസവും തെരുവു നായ ആക്രമണമു ണ്ടാ യിരുന്നു.











