ഇംഗ്ലണ്ടിനെതിരെ 169 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ.അര്‍ദ്ധസെഞ്ച്വറി കളോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും (33 പന്തില്‍ 63) വിരാട് കോഹ്ലിയുമാണ്(40പന്തില്‍ 50) ടീം ഇന്ത്യ യ്ക്ക് കരുത്തായത്
അഡ്ലയ്ഡ്: ഇംഗ്ലണ്ടിനെതിരെ 169 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ. അര്‍ദ്ധസെഞ്ച്വറികളോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും(33 പന്തില്‍ 63) വിരാട് കോഹ്ലിയുമാണ്(40 പന്തില്‍ 50) ടീം ഇന്ത്യയ്ക്ക് കരുത്താ യത്. ഓപ്പണര്‍മാര്‍ തിളങ്ങാതിരുന്ന മത്സരത്തില്‍ സൂര്യകുമാറിനെ എളുപ്പം പുറത്താക്കാനായതാ ണ് ഇംഗ്ലണ്ടിന് 15 ഓവറുകളില്‍ ഇന്ത്യന്‍ റണ്‍ റേറ്റ് തടയാന്‍ സാധിച്ചത്.
വീണ്ടും ഓപ്പണര്‍ റോളില്‍ പരാജയമായ രാഹുലാണ്(5) ആദ്യം മടങ്ങിയത്. തുടര്‍ന്ന് മികച്ച ഷോട്ടു കള്‍ പായിച്ചെങ്കിലും 27 റണ്‍സെടുത്ത രോഹിത് ജോര്‍ദ്ദാന്റെ പന്തില്‍ പുറത്തായി. സൂര്യകുമാറും (14) പുറത്തായതോടെ ഇന്ത്യന്‍ റണ്‍നിരക്ക് കുറഞ്ഞു. ശ്രദ്ധയോടെ നിന്ന കോഹ്ലി ഒപ്പം നിന്ന ഹാര്‍ ദ്ദിക് പാണ്ഡ്യക്കൊപ്പം റണ്‍സ് കയറ്റുക യായിരുന്നു. ഒരു ഘട്ടത്തില്‍ 140 ന് അപ്പുറം പോകില്ലെന്ന തോന്നിയ സ്‌കോറാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച പ്രകടന ത്തിലൂടെ 168ലേയ്ക്ക് എത്തിച്ചത്. അവസാന ഓവ റുകളില്‍ ഹാര്‍ദ്ദിക് നാല് ഫോറും 5 സിക്സറുകളുമടക്കമാണ് 63 റണ്‍സ് അടിച്ചെ ടുത്ത് നടത്തിയ ഒറ്റയാന്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
വന്നയുടനെ പ്രഹരിച്ച് തുടങ്ങിയ സൂര്യകുമാറിനെ സ്പിന്നര്‍ ആദില്‍ റഷീദാണ് മടക്കിയത്. കവറി ലേയ്ക്ക് ഉയര്‍ത്തിയ പന്ത് സാള്‍ട്ട് അനായാസം കൈപ്പിടിയിലാക്കുകയായിരുന്നു. റണ്‍റേറ്റ് ഉയരാതെ വന്നതോടെ 15-ാം ഓവറിലാണ് ഇന്ത്യയുടെ സ്‌കോര്‍ നൂറിലെത്തിയത്. 18-ാം ഓവറില്‍ സിക്സറുക ളോടെ ഹാര്‍ദ്ദിക് സ്‌കോര്‍ ഉയര്‍ത്തി. 18-ാം ഓവറിലെ അഞ്ചാ മത്തെ പന്തില്‍ കോഹ്ലി അര്‍ദ്ധസെ ഞ്ച്വറി തികച്ച ഉടനെ ജോര്‍ദ്ദാന്റെ പന്തില്‍ ആദില്‍ റഷീദ് പിടിച്ച് പുറത്തായി. 40 പന്തില്‍ നാല് ഫോറും ഒരു സിക്സറുമടക്കമാണ് കോഹ്ലി 50 റണ്‍സ് എടുത്തത്.
കോഹ്ലിക്ക് ശേഷം ഹാര്‍ദ്ദിക്കിന് കൂട്ടായി എത്തിയ ഋഷഭ് പന്ത് നില്‍ക്കേ കത്തിക്കയറിയ ഹാര്‍ദ്ദിക് 29 പന്തില്‍ തന്റെ അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. പക്ഷെ മികച്ച പിന്തുണ നല്‍കുന്നതില്‍ വീ ണ്ടും പരാജയമായി ഋഷഭ് പന്ത് 6 റണ്‍സില്‍ റണ്ണൗട്ടായി മടങ്ങി. അവസാന പന്തില്‍ പിന്നിലേയ്ക്ക് ഇറ ങ്ങി കളിച്ച ഹാര്‍ദ്ദിക് ഹിറ്റ് വിക്കറ്റായതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് 6ന് 168 എന്ന നിലയില്‍ അവസാനി ച്ചു. ഇംഗ്ലണ്ട് ബൗളര്‍മാരില്‍ 3 വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദ്ദാനാണ് തിളങ്ങിയത്. സൂര്യകുമാറിനെ ആദില്‍ റഷീദും രാഹുലിനെ ക്രിസ് വോക്സും പുറത്താക്കി.