ജര്‍മനിയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് കോസ്റ്ററിക്ക. കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കയുടെ ഗോള്‍ നേടി യത്. കോസ്റ്ററിക്ക ആദ്യ മത്സരത്തില്‍ സ്പെയ്നിനോട് എതിരില്ലാത്ത ഏഴ് ഗോളിന് പരാ ജയപ്പെട്ടിരുന്നു
ദോഹ: ജര്‍മനിയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോ ല്‍പിച്ച് കോസ്റ്ററിക്ക. കെയ്ഷര്‍ ഫുള്ളറാണ് കോസ്റ്ററിക്കയുടെ ഗോള്‍ നേടിയത്. കോസ്റ്ററിക്ക ആദ്യ മത്സര ത്തില്‍ സ്പെയ്നിനോട് എതിരില്ലാത്ത ഏഴ് ഗോളിന് പരാജയപ്പെട്ടിരുന്നു.
ജയത്തോടെ ഗ്രൂപ്പില്‍ ജര്‍മനി ഒഴികെയുള്ള ടീമുകള്‍ക്കെല്ലാം മൂന്ന് പോയിന്റായി. ജര്‍മനി ഇന്ന് രാത്രി സ്പെയ്നിനെ നേരിടും. വലിയ അവസരങ്ങളൊന്നുമില്ലാതെ ഇരുടീമുകളും ആദ്യപകുതി അവസാനി പ്പിച്ചത്.
80ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളറിലൂടെയാണ് കോസ്റ്ററിക്കയുടെ ഗോള്‍ പിറന്നത്. ബോക്സിന്റെ മധ്യത്തി ല്‍ നിന്ന് തൊടുത്തുവിട്ട ഉഗ്രന്‍ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ബോക്സിന്റെ മ റ്റൊരു മൂലയിലൂടെ പന്ത് വലയിലാവുകയായിരുന്നു.