മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെക്കുറിച്ച് നിയമസഭയില്‍ ഉന്ന യിച്ച ആരോപണ ത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. വീ ണയുടെ കമ്പനിക്ക് ജെയ്ക് ബാലുകുമാറുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞത്. പറഞ്ഞ ത് അസംബന്ധമാണെങ്കില്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെ ന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെക്കുറിച്ച് നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി യുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നതൊന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെ യ്ക് ബാലുകുമാറുമായി ബന്ധമുണ്ടെ ന്നാണ് പറഞ്ഞത്. പറഞ്ഞത് അസംബന്ധമാണെങ്കില്‍ തെളി യിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയില്‍ പ്ര വര്‍ത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് വീണ വിജയന്‍ വെബ്സൈറ്റില്‍ രേഖ പ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞത്. പിന്നീട് വിവാദങ്ങ ളെ തുടര്‍ന്ന് വെബ്സൈറ്റിലെ പരാമര്‍ശം ഒഴിവാക്കിയെന്നും എംഎല്‍എ ആരോപിച്ചിരുന്നു. വെ ബ്സൈറ്റില്‍ തിരുത്തല്‍ വരുത്തിയതിന്റെ തെളിവുകള്‍ ഇന്ന് വാര്‍ത്ത സമ്മേളന ത്തില്‍ അദ്ദേഹം പുറത്തുവിട്ടു.
എന്തിനാണ് നിര്‍ണായക വിവരങ്ങള്‍ സൈറ്റില്‍നിന്ന് ഒഴിവാക്കിയത്. വെ ബ്സൈറ്റ് ഡൗണായ സമ യത്ത് നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കി. മെയ് 20ന് വെബ്സൈറ്റിലു ണ്ടായ വിവരങ്ങള്‍ പിന്നീട് കാണാതായി. സ്വപ്നയെ നിയ മിച്ചത് പിഡബ്ല്യുസി ആയിരുന്നു. പിഡബ്ല്യുസിയുമായുള്ള സര്‍ക്കാര്‍ ഇടപാ ടുകള്‍ വേണ്ടത്ര സുതാര്യത ഇല്ലാത്ത താണ്. ശൈലി കൊണ്ട് പിന്തിരിപ്പിക്കാ മെന്ന് മുഖ്യമന്ത്രി കരുതരുതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകള്‍ വീ ണാവിജയന്‍ തന്റെ എക്സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്സൈറ്റില്‍ കുറിച്ചിരുന്നു എന്നാണു ഇന്നലെ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ കുഴല്‍നാടന്‍ ആരോപിച്ചത്.











