ഭര്‍തൃവീട്ടില്‍ പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍(40) ആണ് അറസ്റ്റിലായത്
തൃശൂര്‍: ഭര്‍തൃവീട്ടില്‍ പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സു ഹൃത്ത് അറസ്റ്റില്‍. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തി ല്‍ നവീന്‍(40) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റിലായിക്കുന്നത്. യുവ തിയു ടെ മരണത്തിന് കാരണം നവീനിന്റെ പീഡനം ആയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
2020 സെപ്റ്റംബറിലാണ് ഷൊര്‍ണൂര്‍ റോഡിനു സമീപം ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ യുവതി യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ ത്താവിന്റെ അടുത്ത സുഹൃത്തായിരു ന്നു നവീന്‍. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പരാതിയി ല്‍ പറയുന്നു.വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ബ ന്ധുക്കളുടെ പരാതി. ഇയാളുടെ മാനസികവും ശാരീരീകവുമായ പീഡനമാണ് മരണത്തിന് കാരണമെന്ന് പരാതിയില്‍ ആരോപിച്ചു.
നവീനാണ് തന്റെ മരണത്തിന് കാരണമെന്ന് യുവതി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. യുവതി യുടെ ഡയറിയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. അയാളുടെ ഇരക ളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് കു റിപ്പില്‍ വ്യക്തമാക്കിയിരുന്നു.കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്ത ത്.
അതിനിടെ നവീനിന്റെ ആദ്യ ഭാര്യ ജീവനൊടുക്കിയതാണെന്നും, രണ്ടാമത്തെ ഭാര്യ വിവാഹമോചനം നേ ടിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ബന്ധുക്ക ള്‍ അതൃപ്തി അറിയിച്ചിരുന്നു. പരാതി നല്‍കി ഒരു വര്‍ഷമായിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.











