തിരുവനന്തപുരത്ത് മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. പേട്ട സ്വദേശിയായ അനീഷ് ജോര്‍ജ് എന്ന 19 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി യുടെ അച്ഛന്‍ ലാലു സംഭവത്തിന് ശേഷം പൊലീസില്‍ കീഴടങ്ങി. കള്ളനാണെന്ന് കരു തിയാണ് കുത്തിയത് എന്നാണ് ലാലുവിന്റെ മൊഴി
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കു ത്തിക്കൊന്നു.തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സം ഭവം. അയല്‍വാസി പേട്ട സ്വദേശി 19കാരന്‍ അനീഷ് ജോര്‍ജാണ് കൊല്ലപ്പെട്ടത്. പ്രതി ലാലു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തുകയായിരുന്നെന്നാണ് ലാലുവിന്റെ മൊഴി.
മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമി ക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തി കൊണ്ട് കുത്തുകയുമായിരുന്നു എന്നു മാണ് ലാലുവിന്റെ മൊഴി. കുളിമുറിയില്‍ വെച്ചാണ് കത്തികൊണ്ട് കുത്തിയത്. സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടര്‍ന്ന് പൊലീസ് എത്തിയാണ് വീട്ടില്‍ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആ ശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചിരുന്നു.
വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. വീട്ടില്‍ ലാലുവും ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തു കയാണ്. പേട്ട സിഐക്കാണ് അന്വേഷണ ചുമതല. പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊ ലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്.
മരിച്ച 19കാരന്‍ അടുത്തടുത്ത് താമസിക്കുന്നവരാണ്. അനീഷ് എങ്ങനെ വീട്ടില്‍ എത്തിപ്പെട്ടു എന്നതി നെ കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ബിരുദവിദ്യാര്‍ഥിയാണ് അനീഷ് ജോര്‍ജ്. അനീ ഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.