പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളായ സന്തോഷ്(48), റംല(40), അയല്‍വാസി ശ്യാംകുമാര്‍(35) എന്നിവരാണ് മരിച്ചത്
കൊല്ലം : പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. പ്രാക്കുളം ഗോ സ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളായ സന്തോഷ്(48), റംല(40), അയ ല്‍വാസി ശ്യാംകുമാര്‍(35) എന്നിവരാണ് മരിച്ചത്.റംലയ്ക്കാണ് ആദ്യം ഷോക്കേറ്റത്. റംലയെ രക്ഷി ക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷിനും ഷോക്കേല്‍ക്കുകയായിരുന്നു. ബഹളം കേട്ട് ഇരുവരെ യും രക്ഷിക്കാനെത്തിയപ്പോഴാണ് അയല്‍വാസിയായ ശ്യാംകുമാറിന് വൈദ്യുതാഘാതമേറ്റത്.
വീട്ടിലെ സര്‍വീസ് വയറില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് പൊലീസ് അനുമാനം. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഷോക്കേല്‍ക്കാനുള്ള സാധ്യതയെ കുറിച്ചും അന്വേ ഷിക്കുന്നുണ്ട്.
ഓട്ടോ ഡ്രൈവറാണ് സന്തോഷ്. മൂന്നുപേരും സ്ഥലത്തുവച്ചു തന്നെ മരിച്ചു. സന്തോഷിന്റെയും റംലയുടെയും മൃതശരീരങ്ങള്‍ മാതാ ആശുപത്രിയിലും ശ്യാംകുമാറിന്റെ ശരീരം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.