കണ്ണൂര്‍: വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്. ലക്ഷം രൂപയും ഒരു പവ ന്റെ സ്വര്‍ണവളയും മാലയും കമ്മലും മോഷ്ടാക്കള്‍ കവര്‍ന്നു. കണ്ണൂര്‍ പുറത്തേക്കണ്ടി സ്വദേശി സൗദത്തിന്റെ വീട്ടിലാണ് സംഭവം.
മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയതെന്ന് വീട്ടമ്മ പറഞ്ഞു. വീടിന്റെ മുകള്‍ നില യിലുള്ള വാതില്‍ വഴിയാണ് ഇവര്‍ അകത്തു കടന്നത്. തുടര്‍ന്ന് സൗദത്തിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പണവും സ്വര്‍ണവും സൂക്ഷിച്ചിരിക്കുന്ന ഷെല്‍ഫിന്റെ താക്കോല്‍ കാ ണിച്ചു നല്‍കണമെന്നുമായിരു ന്നു ഇവരുടെ ഭീഷണി.
മകളെ കത്തികാട്ടി അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി
1.80 ലക്ഷം രൂപയും ഒരുപവന്റെ സ്വര്‍ണവളയും മാലയും കമ്മലുമാണ് സംഘം കവര്‍ന്നത്. വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തുറന്നാണ് സംഘം അകത്ത് കയറിയത്. സ്വര്‍ണവും പണവും കാണിച്ച് കൊടുത്തില്ലെങ്കില്‍ മകളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മകളെ കത്തികാട്ടി ഭീഷണി പ്പെടുത്തിയ സംഘം ഇരുവരെയും ബോ ധരഹിതര്‍ ആക്കുമെ ന്നും മുന്നറിയിപ്പ് നല്‍കി.
മകളെയും കാത്തി കാട്ടി ഭീഷണിപ്പെടുത്തിയതോടെ വീട്ടമ്മ പ്രാണരക്ഷാര്‍ഥം ഷെല്‍ഫിന്റെ താക്കോല്‍ കാണിച്ച് നല്‍കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവരുകയായിരുന്നു.











