എറണാകുളം വൈപ്പിനില്‍ യുവതിയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെ ത്തി. നായരമ്പലം സ്വദേശി സിന്ധുവാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകനെ ആശു പത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: എറണാകുളം വൈപ്പിനില്‍ യുവതിയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നായരമ്പലം സ്വദേശി സിന്ധുവാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകനെ ആശുപത്രിയില്‍ ചികി ത്സയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അയല്‍വാസിയായ യുവാവിനെതി രെ ഇവര്‍ രണ്ട് ദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് കേന്ദ്രീകരിച്ച് കൂടിയാണ് അന്വേ ഷണം നടക്കുന്നത്.











