സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഭേദ ഗതി ചെയ്യാന്‍ മന്ത്രി സഭാ തീരുമാനം. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാറിന് നോ മിനേറ്റ് ചെയ്യാന്‍ അധികാരമുള്ള ബില്ലി നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയി രിക്കുന്നത്
തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ ക്കാറിന് നോമിനേറ്റ് ചെ യ്യാന്‍ അധികാരമുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. നിലവില്‍ വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കാണ് നിര്‍ണായക അധി കാരമുള്ളത്. ഇതില്‍ മാറ്റം വരുത്താനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സേര്‍ച്ച് കമ്മിറ്റിയുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ച് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബില്‍ വരു ന്ന സഭസമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം. നിലവില്‍ വിസി നിയമനത്തി ന് മൂന്നംഗ സമിതിയാണുള്ളത്. ഗവര്‍ണറുടെ നോമിനി, യുജിസി നോമിനി, അതതു സര്‍വകലാശാ ലകളുടെ നോമിനി എന്നിവരടങ്ങുന്ന സമി തിയാണ് നിലവിലുള്ളത്. ഇത് അഞ്ചംഗ സമിതിയാക്കി മാറ്റാനാണ് പുതിയ ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഗവര്‍ണറുടെ നോമിനിയെ സര്‍ക്കാര്‍ നിര്‍ദേശി ക്കും.
ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് വി സി നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്ക ണമെന്ന് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ ക മ്മീഷന്റെ ശുപാര്‍ശയിലാണ് തീരുമാനം. സര്‍ ക്കാര്‍ ആഗ്രഹപ്രകാരമുള്ള വിസി നിയമനത്തെ ഗവര്‍ ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും എതിര്‍ക്കുന്നതോടെ നടക്കാതെ പോകുന്നു. ഇതിന് തടയിടുക ലക്ഷ്യ മിട്ടാണ് വിസി നിയമനത്തില്‍ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്.
മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വകലാശാലക ള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും ശുപാര്‍ശയില്‍ പറ ഞ്ഞിരുന്നു. സര്‍വകലാശാല കളുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് അംബേദ്കര്‍ സര്‍ വ കലാശാല മുന്‍ വൈസ് ചാന്‍സര്‍ ശ്യാം ബി മേനോന്‍ അധ്യക്ഷനായ പരിഷ്‌കരണ കമ്മീഷന്‍ ശു പാര്‍ശ ചെയ്തിരുന്നു.