ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

പത്തനംതിട്ട : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയി ല്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടു ത്തത്. എസ് ആര്‍ അരുണ്‍ ബാബു ആണ് ട്രഷറര്‍.
എ എ റഹീം അഖിലേന്ത്യ പ്രസിഡന്റായതിനെ തുടര്‍ന്ന് ഡിസംബറിലാണ് സ നോജ് സംസ്ഥാന സെക്രട്ട റി പദവിയിലേക്ക് എത്തിയത്. നിലവില്‍ ഡിവൈ എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗമാണ് മുപ്പത്തിയേഴുകാര നായ സനോജ്. ഡി വൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന വൈ സ്പ്ര സിഡന്റായും പ്രവര്‍ത്തിച്ചിട്ടു ണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയം ഗം, വോളിബോള്‍ അസോസിയേ ഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ ത്തിക്കുന്നു. കണ്ണൂ ര്‍ മാലൂര്‍ നിട്ടാപറമ്പ് പത്മശ്രീയില്‍ എം കെ പത്മനാഭന്റെയും വി കെ സുലോ ചനയു ടെയും മകനാണ്. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാ രിയാണ്. ഭാര്യ: ജസ്ന ജയരാജ് (റിപ്പോര്‍ട്ടര്‍, ദേശാഭിമാനി കണ്ണൂര്‍).
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അക്കൗണ്ട് ഓ ഫീ സര്‍ ആയി വിരമിച്ച വളപ്പില്‍ വീരാന്‍ കുട്ടിയുടെയും വഹീദയു ടേയും മകനാണ് വസീഫ്. തിരുവന ന്തപു രത്ത് ഗവ. ഹോമിയോ കോളജില്‍ എംഡി ചെയ്യുന്ന ഡോ.അര്‍ഷിദ ആണ് ഭാര്യ. നിലവില്‍ എഫ്എം എ ച്ച്എസ്എസ് വിഭാഗത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ ആണ്. സിപിഎം കോഴിക്കോട് ജില്ലാ ക മ്മിറ്റി അംഗമായും കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റ് ആയും ചുമതല നിര്‍വഹി ക്കുന്നു.












