പ്രവാസികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍, ഉചിതമായ നടപടി സ്വീകരിക്ക ണമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന് മന്ത്രിസഭ നിര്‍ദേശം നല്‍കി.
കുവൈത്ത് സിറ്റി : കുവൈത്തില്‍ 60 വയസും അതിനു മുകളിലുള്ളവരും ബിരുദധാ രികളല്ലാത്ത വരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍, ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന് മന്ത്രിസഭ നിര്‍ദേശം നല്‍കി.
60 വയസ് മുതലുള്ളവരുടെ റെസിഡന്‍സി പുതുക്കേണ്ടതില്ലെന്ന തീരുമാനം ഭേദഗതി ചെയ്യാന്‍ അ തോറിറ്റി വാണിജ്യ മന്ത്രിക്ക് മൂന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പബ്ലിക് അതോ റിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ് വാണിജ്യമന്ത്രി.



















