നാട്ടില്‍ അവധിക്ക് വന്ന പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യങ്ങളിലെക്ക് തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാ വധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവ് കണക്കിലെടുക്കേണ്ടന്നും പ്രവാസികള്‍ക്ക് വിസ കാലാവധി തീരുന്നതിന് മുമ്പ് വിദേശ രാജ്യങ്ങളില്‍ എത്തിയാല്‍ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു
കൊച്ചി : വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്ന പ്രവാസികളുടെ വിസ കാലാവധി മൂന്ന് മാസമായി നിജപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സാമാന്യ നീതിക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി. ഡല്‍ഹി കെ.എം.സി.സിക്കു വേണ്ടി കെ.കെ.മുഹമ്മദ് ഹലീം അഡ്വ.ഹാരിസ് ബീരാന്‍ മുഖേനെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നിരീക്ഷണം.
നാട്ടില്‍ അവധിക്ക് വന്ന പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യങ്ങളിലെക്ക് തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാ വധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവ് കണക്കിലെടുക്കേണ്ടന്നും പ്രവാസികള്‍ക്ക് വിസ കാലാവധി തീരുന്നതിന് മുമ്പ് വിദേശ രാജ്യങ്ങളില്‍ എത്തിയാല്‍ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദേശരാജ്യങ്ങള്‍ക്ക് പ്രവാസികളെ സ്വീകരിക്കാന്‍ തടസമില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വിസ നിയന്ത്രണം കൊണ്ടു വന്നത് സാമാന്യ നീതിക്ക് നിരക്കുന്നതാണോ എന്ന് കോടതി വാദത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു. സ്വന്തം രാജ്യത്തെ പൗരന്മാരെ ഈ കൊറോണ കാലത്തുപോലും മാനസികമായി തകര്‍ക്കുന്ന നിലാടാണ് പ്രവാസികളുടെ വിസാ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു. വിസ കാലാവധി നിജപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിസ കാലാവധി വിഷയ ത്തില്‍ പരിഗണിക്കേണ്ടയെന്ന് കോടതി വിലയിരുത്തി.
വിസാകാലാധി തീര്‍ന്നാലും തൊഴിലാളികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി വരാന്‍ അനു മതി കൊടുത്ത് കൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം വിവിധ വിദേശ രാഷ്ട്രങ്ങള്‍ സന്നദ്ധത അറി യി ച്ചിരിക്കെയാണ് സ്വന്തം പൗരന്മാരെ അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നതെന്നും ഹര്‍ജി ഭാഗം അഭിഭാഷകന്‍ വാദിച്ചു. മാര്‍ച്ച് അവസാനം പ്രഖ്യാപി ക്കപ്പെട്ട ലോക്ക് ഡൗണിനെ തുടര്‍ന്ന് അവധിക്കായും മറ്റും നാട്ടില്‍ എത്തി ഇവിടെ തുടരേണ്ടി വന്ന വരും കോവിഡ് 19 കാരണമായി പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നാട്ടിലെത്തി യവ രുമായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയായ സാഹചര്യ ത്തിലാണ് ഡല്‍ഹി കെ എം സി ഹൈക്കോടതിയെ സമീപിച്ചത്.











